പെരിഞ്ഞനത്ത് ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
പെരിഞ്ഞനം വെസ്റ്റ് സ്വദേശി പള്ളിയാശേരി മാധവൻ മകൻ പ്രിയൻകുമാർ (50) ആണ് മരിച്ചത്.

തൃശ്ശൂർ: പെരിഞ്ഞനത്ത് ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് സ്വദേശി പള്ളിയാശേരി മാധവൻ മകൻ പ്രിയൻകുമാർ (50) ആണ് മരിച്ചത്. ദേശീയപാത 66 പെരിഞ്ഞനം സെൻ്ററിൽ ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.ഭാര്യയെ പെരിഞ്ഞനത്ത് ഇറക്കിയ ശേഷം, സ്കൂട്ടറിൽ എതിർ ദിശയിലേക്ക് കടക്കവേ മൂന്ന് പീടിക ഭാഗത്തുനിന്ന് വന്ന ടോറസ് ലോറി ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.പ്രിയൻകുമാർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടുവെന്നാണ് വിവരം. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.ഭാര്യ: സജിനി. മക്കൾ: മിഖ, നിഖ, റിഖ.