കണ്ണൂർ സര്‍വകലാശാലയ്ക്കു കീഴിലെ ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പി.ജി പ്രവേശനം

ഓൺലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Jun 15, 2024
കണ്ണൂർ സര്‍വകലാശാലയ്ക്കു കീഴിലെ ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പി.ജി പ്രവേശനം
pg-admission-in-ihrd-colleges-under-kannur-university

മലപ്പുറം : സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460-2206050, 8547005048) ചീമേനി (8547005052) കൂത്തുപറമ്പ് (0490 2932123), (8547005051) പയ്യന്നൂര്‍ (0497-2877600, 8547005059), മഞ്ചേശ്വരം (04998-215615, 8547005058), മാനന്തവാടി (8547005060), ഇരിട്ടി (0490-2423044, 8547003404), മടിക്കൈ (നീലേശ്വരം 0467-2240911, 8547005068) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ‌എസ്.ബി.ഐ കളക്ട് മുഖേന ഫീസ് ഒടുക്കണം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങള്‍, ആയിരം രൂപ (എസ്.സി/എസ്.ടി 350 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്ത് കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങൾ www.ihrd.ac.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.