കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് മർദനം;രോഗിയോടൊപ്പം എത്തിയ സ്ത്രീ മർദ്ദിച്ചെന്ന് പരാതി
ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോ. ജാൻസി ജെയിംസിന് മുഖത്ത് അടിയേറ്റത്.

കൊല്ലം : ചവറയിൽ വനിതാ ഡോക്ടർക്ക് മർദനം. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോ. ജാൻസി ജെയിംസിന് മുഖത്ത് അടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. രോഗിയോടൊപ്പം എത്തിയ സ്ത്രീയാണ് മർദിച്ചതെന്ന് ഡോക്ടർ പറഞ്ഞു. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിനെത്തുടർന്നായിരുന്നു ഡോക്ടറെ മർദ്ദിച്ചത്.