വോട്ടർപട്ടിക പുതുക്കൽ; പേരു ചേർക്കാം, തിരുത്താം
നവംബർ 28 വരെ മാത്രമേ വോട്ടർപട്ടികയിൽ പേരു ചേർക്കാനും തിരുത്തൽ വരുത്താനും ഒഴിവാക്കാനും സാധിക്കൂ

കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി വോട്ടർമാർക്ക് കരട് വോട്ടർ പട്ടിക പരിശോധിക്കാനും പേരു ചേർക്കാനും തിരുത്തൽ വരുത്താനും അവസരം. വോട്ടർപട്ടികയിൽനിന്ന് മരണപ്പെട്ടവരുടെ പേര് ഒഴിവാക്കാം. നവംബർ 16,17,24 തീയതികളിൽ താലൂക്ക്, വില്ലേജ് ഓഫീസുകളിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. നവംബർ 28 വരെ മാത്രമേ വോട്ടർപട്ടികയിൽ പേരു ചേർക്കാനും തിരുത്തൽ വരുത്താനും ഒഴിവാക്കാനും സാധിക്കൂ. അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അഭ്യർഥിച്ചു.