ഫ്രീയാണ് ജർമനി; ജർമൻ എഡ്യുക്കേഷൻ എക്സ്പോ നാളെ കോട്ടയത്ത്
കോട്ടയം: മികവാർന്ന വിദേശ വിദ്യാഭ്യാസം സൗജന്യമായി നേടാവുന്ന ജർമനിയിലെ സർവകലാശാലകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന ‘ഫ്രീയാണ് ജർമനി’ ജർമൻ എഡ്യുക്കേഷൻ എക്സ്പോ നാളെ കോട്ടയം ഊരയിൽകടവിലുള്ള ആൻസ് കൺവൻഷൻ സെന്ററിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കും. പ്രവേശനം സൗജന്യമാണ്.
ജർമനിയിലെ പൊതുസർവകലാശാലകളിൽ ഡിഗ്രി, മാസ്റ്റേഴ്സ് കോഴ്സുകൾ ട്യൂഷൻ ഫീസില്ലാതെ സൗജന്യമായി പഠിക്കാനും ഒപ്പം 4.75 ലക്ഷം മുതൽ ഫീസിൽ ജർമൻ സ്റ്റേറ്റ് അക്രഡിറ്റഡ് സർവകലാശാലകളിൽ അഡ്മിഷൻ നേടാനും എക്സ്പോയിൽ പങ്കെടുക്കുന്നതിലൂടെ സാധിക്കും.
ജർമനിയിലെ പ്രമുഖ സർവകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികളെ നേരിൽക്കണ്ട് വിശദാംശങ്ങൾ മനസിലാക്കാനുമുള്ള അവസരമാണിത്. ജർമൻ ഭാഷയിൽ ബി-രണ്ട് ലെവൽ ഭാഷാപ്രാവീണ്യമുള്ള പ്ലസ്ടു കഴിഞ്ഞവർക്കുള്ള ബാച്ചിലേഴ്സ് ഡിഗ്രി പ്രോഗ്രാമുകൾ, ഓസ്ബിൽഡംഗ് (നഴ്സിംഗ് പ്രോഗ്രാമുകൾ) ജർമൻ ഭാഷ നിർബന്ധമല്ലാത്ത കോഴ്സുകളെക്കുറിച്ച് ഉൾപ്പെടെ മനസിലാക്കാൻ വിദഗ്ധർ നയിക്കുന്ന സെമിനാർ സെഷനുകളും എക്സ്പോയുടെ ഭാഗമായി ഉണ്ടായിരിക്കും.
ജർമൻ ഭാഷയിൽ ബി-രണ്ട് ലെവൽ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാർക്ക് ചെലവുകളില്ലാതെ സൗജന്യമായി ജോലി വീസയിൽ ജർമനിയിൽ എത്താനുള്ള സാധ്യതകളും ബി-1, ബി-2 ലെവൽ ഭാഷാ പ്രാവീണ്യമുള്ള ഡോക്ടർമാർക്ക് സ്പെഷൽ കാറ്റഗറി വീസയിൽ ലൈസൻസിംഗ് എക്സാമിനേഷൻ ആൻഡ് മെഡിക്കൽ സി-1 എഫ്എസ്പി എക്സാം കോഴ്സുകൾക്കുള്ള അവസരവും എക്സ്പോയിൽ ലഭ്യമാണ്.
പൊതുസർവകലാശാലകളിലെ തങ്ങളുടെ പ്രവേശന യോഗ്യതാ നിർണയം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അക്കാഡമിക് യോഗ്യത തെളിയിക്കുന്ന രേഖകൾ നിർബന്ധമായും കരുതണം. പങ്കെടുക്കുന്നവർ www.santamo nicaedu.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ ഇ-മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. ഫോൺ: 0484 4150999, 964522 2999.