ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം : സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു

ഛത്തിസ്ഗഢ് : ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബീജാപൂർ – സുക്മ മേഖലയിലെ വനത്തിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തി മടങ്ങുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പൈപ്പ് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ചൊവ്വാഴ്ച ആരംഭിച്ച ഓപ്പറേഷനിൽ എസ്ടിഎഫ്, സിആർപിഎഫ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് എന്നിവർ സംയുക്തമായി ചേർന്നാണ് തിരച്ചിൽ നടത്തിയത്.