കോഴിക്കോട് സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു
തിരുവമ്പാടി : കോഴിക്കോട് പുല്ലൂരാംപാറ - തിരുവമ്പാടി റോഡിൽ തുമ്പച്ചാലിൽ സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. തോട്ടുമൂഴി ഓണാട്ട് അബ്രഹാമിന്റെ മകൻ റോയി (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
പരുക്കേറ്റ റോയിയെയും ഭാര്യ ഷൈനിയെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ റോയി ഇന്നു പുലർച്ചെയാണു മരിച്ചത്.