കാസർഗോഡ് നീലേശ്വരം അഴിത്തലയിൽ ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതര പരിക്ക്
[ കാസർഗോഡ് ജില്ലയിൽ നീലേശ്വരം തൈക്കടപ്പുറം അഴിത്തലക്കടുത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മത്സ്യതൊഴിലാളി മരിച്ചു. രണ്ടുപേർക്ക് അതീവഗുരുതരമായി പരിക്കേറ്റു. 17 ഓളം പേരെ കോസ്റ്റൽ പോലീസും കോസ്റ്റൽ റെസ്ക്യൂ ടീമും ചേർന്ന് രക്ഷപ്പെടുത്തി. മുപ്പതോളം മത്സ്യതൊഴിലാളികളുമായി പോയ വള്ളമാണ് അപകടത്തിൽ പെട്ടത്. കടലിൽ തിരച്ചിൽ തുടരുകയാണ്.ഇന്ത്യൻ ലയൺ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് അപകടം. കാണാതായ ഒരാൾക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്.