ബംഗുളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു
കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ആണ് ഇക്കാര്യം അറിയിച്ചത്
ബംഗുളൂരു: ബംഗുളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ആണ് ഇക്കാര്യം അറിയിച്ചത്.ഓഗസ്റ്റ് നാല് മുതൽ 15 വരെ ബംഗുളൂരുവിലെ ജിഗാനിയിൽ അഞ്ച് പേർക്ക് സിക്ക വൈറസ് ബാധ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.ആദ്യ കേസ് കണ്ടെത്തിയതിന് ശേഷം, സമീപ പ്രദേശങ്ങളിൽ പരിശോധനകൾ നടത്തി, അഞ്ച് സിക്ക വൈറസ് കേസുകൾ കണ്ടെത്തി. അതനുസരിച്ച്, നിയന്ത്രണങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.