വാവരുസ്വാമിയുടെ പ്രതിനിധി അബ്ദുൽ റഷീദ് മുസല്യാർ അന്തരിച്ചു
വാവരുസ്വാമിയുടെ പ്രതിനിധി

മല്ലപ്പള്ളി ∙:പത്തു വർഷമായി ശബരിമലയിൽ വാവരുസ്വാമിയുടെ പ്രതിനിധിയായ വായ്പൂര് വെട്ടിപ്ലാക്കൽ അബ്ദുൽ റഷീദ് മുസല്യാർ (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കുന്നേൽ ഗവ: ആശുപത്രിയിൽ ഇന്നലെ രാത്രി 7.30നായിരുന്നു മരണം. കബറടക്കം ഇന്ന് 11ന് വായ്പൂര് പഴയപള്ളി കബർസ്ഥാനിൽ നടത്തി .30 വർഷത്തിലേറെയായി ശബരിമല വാവരുനടയിലെ കർമങ്ങൾ ചെയ്യുന്ന അബ്ദുൽ റഷീദ് മുസല്യാർ ആറുമാസം മുൻപാണ് അവസാനമായി മലകയറിയത്. 16 വർഷം മുൻപ് സിദ്ദിഖ് മുസല്യാരുടെ മരണത്തെ തുടർന്നാണ് വെട്ടിപ്ലാക്കൽ കുടുംബത്തിലെ മുതിർന്ന അംഗം എന്ന നിലയിൽ അബ്ദുൽ റഷീദ് മുസല്യാർ വാവരുനടയിലെ മുഖ്യകർമിയുടെ സ്ഥാനം ഏറ്റെടുത്തത്.ഫയിസ് ഫൗണ്ടേഷൻ ട്രസ്റ്റ് രക്ഷാധികാരിയായിരുന്നു. ഭാര്യ: നസീമ ബീവി. മക്കൾ: ഷിയാസ് റഷീദ്, സജിത റഷീദ്, സബിത റഷീദ്, സൈറ റഷീദ്. മരുമക്കൾ: ഫാത്തിമ, താഹ ഈരാറ്റുപേട്ട, സലിം കാഞ്ഞിരപ്പള്ളി, പരേതനായ ജൗഫർ പാലുവായിൽ.