എരുമേലി പഞ്ചായത്ത് ബഡ്‌ജറ്റ് 88.83 കോടി വരവും 88.27 കോടി രൂപ ചെലവും
ഗ്രാമപഞ്ചായത്ത് കെട്ടിടം പണിയുന്നതിന് സ്ഥലം വാങ്ങൽ ,എരുമേലി പ്രൈവറ്റ് ബസ്സ്റ്റാൻഡ് നവീകരണവും ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവും,മുക്കൂട്ടുതറ ഷോപ്പിംഗ് കോംപ്ലെസ്സ് നിർമ്മാണം ,മുഴുവൻ ഭവനരഹിതർക്കും (സ്ഥലമുള്ളവർക്കും ഇല്ലാത്തവർക്കും )ലൈഫ് പദ്ധതിയിൽ ധനസഹായം

എരുമേലി :എരുമേലി പഞ്ചായത്തിൽ 88.83 കോടി (888355757) വരവും 88.27 കോടി(882724240 ) രൂപ ചെലവും അമ്പത്താറു ലക്ഷം (5631517) (രൂപ നീക്കിയിരുപ്പും കാണിക്കുന്ന 2025 -2026 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് വി ഐ അജി അവതരിപ്പിച്ചു .
ഗ്രാമപഞ്ചായത്ത് കെട്ടിടം പണിയുന്നതിന് സ്ഥലം വാങ്ങൽ ,എരുമേലി പ്രൈവറ്റ് ബസ്സ്റ്റാൻഡ് നവീകരണവും ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവും,മുക്കൂട്ടുതറ ഷോപ്പിംഗ് കോംപ്ലെസ്സ് നിർമ്മാണം ,മുഴുവൻ ഭവനരഹിതർക്കും (സ്ഥലമുള്ളവർക്കും ഇല്ലാത്തവർക്കും )ലൈഫ് പദ്ധതിയിൽ ധനസഹായം ,ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കൽ ,വയോജനങ്ങൾക്ക് ഉല്ലാസയാത്ര ,ഈസി കിച്ചൺ നിർമ്മാണം ,ലഹരി വിരുദ്ധ ക്യാമ്പയ്‌ഗൻ ബോധവൽക്കരണം ,പമ്പ -അഴുത നിമഞ്ജന കടവ് പുനരുദ്ധാരണം ,ഗ്രാമ വണ്ടി സർവീസ് ,കവുങ്ങുംകുഴി ക്രിമിറ്റോറിയം ,വിവിധ ടുറിസം പദ്ധതികൾ ഓടകൾക്ക് സ്ളാബ് നിർമ്മാണം കുടിവെള്ള വിതരണം,കുടിവെള്ള പദ്ധതി ഫണ്ട് ,വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണം നേരിടുന്ന കുടുംബങ്ങൾക്ക് ധനസഹായം ,,തൊഴിലുറപ്പ് പദ്ധതിക്കുള്ള തുകയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു .
സർക്കാർ നൽകുന്ന തുകയും ഗ്രാൻന്റുകളും,അധിക വരുമാന സ്ത്രോതസുകളും തനത് വിഹിതവും ഉപയോഗിച്ചുകൊണ്ട് ഉല്പാദന സേവന പശ്ചാത്തല മേഖലയിൽ സമഗ്ര വികസനത്തിനായിട്ടാണ് ബഡ്‌ജറ്റ് അവതരിപ്പിച്ചതെന്ന് വൈസ് പ്രസിഡന്റ് വി ഐ അജി അഭിപ്രായപ്പെട്ടു .
പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു ..കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി എസ് കൃഷ്ണകുമാർ ,ജൂബി അഷറഫ് ,പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി ,കെ ആർ അജേഷ് കുമാർ ,പി കെ തുളസി ,ഷിനിമോൾ ,സനില രാജൻ ,ജെസ്‌ന നജീബ് ,എം എസ് സതീഷ് ,പഞ്ചായത്ത് അസി സെക്രട്ടറി മുഹമ്മദ് ഷാഫി ,ഹെഡ് അക്കൗണ്ടന്റ് കെ എസ് അജു ,പ്ലാൻ ക്ലാർക്ക് കനകകുമാർ സി ഡി എസ് ചെയർ പേഴ്‌സൺ അമ്പിളി സജീവൻ എന്നിവർ പ്രസംഗിച്ചു .