കോട്ടയം വാർത്തകൾ അറിയിപ്പുകൾ

തപാൽ അദാലത്ത് 12 ന് ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം തപാൽ അദാലത്ത് 12 ന്

Mar 10, 2025
കോട്ടയം വാർത്തകൾ അറിയിപ്പുകൾ
KOTTAYAM news

കോട്ടയം: റീബിൽഡ് കേരള ഇനീഷ്യേറ്റീവ് ഫോർ റിസൽട്ട്‌സ് പദ്ധതിയുടെ ഭാഗമായി ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ  നടത്തുന്ന ക്ലസ്റ്റർതല മോക്ക് ഡ്രിൽ  ഏകോപനയോഗം നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.കെ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. വൈക്കം തഹസിൽദാർ എ.എൻ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. വൈക്കം - കടുത്തുരുത്തി  ക്ലസ്റ്റർ മേഖയിലെ പ്രളയ സാധ്യത മുന്നിൽ കണ്ടുകൊണ്ട് ഈ പ്രദേശത്ത് പ്രളയ മോക്ക് ഡ്രിൽ നടത്താൻ തീരുമാനിച്ചു. പ്രളയം വരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രവർത്തന രീതികൾ എന്നിവ പൊതുജങ്ങൾക്കുൾപ്പെടെ മനസിലാക്കി കൊടുക്കാനും അടിയന്തര സാഹചര്യങ്ങളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും സർക്കാർ സംവിധാനം സുസജ്ജമാണോ എന്ന് വിലയിരുത്തുന്നതിനാണ്  മോക്ക് ഡ്രിൽ നടത്തുന്നത്.
  ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ വാഴമനയിൽ ഏപ്രിൽ 23ന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. അതിന് മുന്നോടിയായിട്ടുള്ള ടേബിൾ ടോപ് യോഗം ഏപ്രിൽ 21 ന് നടത്തും.
 ടി.വി. പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി,  ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അനുപ്, ജില്ലാ ദുരന്ത നിവാരണ പദ്ധതി കോർഡിനേറ്റർ അനി തോമസ്, ഹസാർഡ് അനാലിസ്റ്റ് സുസ്മി സണ്ണി, കില ദുരന്ത നിവാരണ വിദഗ്ധൻ  ഡോ.ആർ. രാജ്കുമാർ, വൈക്കം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ കെ. അജിത്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, കില ബ്ലോക്ക് കോർഡിനേറ്റേഴ്‌സ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആർ. 527/2025)


ഉത്സവ മേഖലയായി പ്രഖ്യാപിച്ചു

കോട്ടയം:  പാലാ വെള്ളാപ്പാട്  വനദുർഗാ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന ഏപ്രിൽ ആറ് മുതൽ 10 വരെ  ക്ഷേത്രവും  മൂന്ന് കിലോമീറ്റർ പരിസരവും ഉത്സവമേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

(കെ.ഐ.ഒ.പി.ആർ. 528/2025)

മോണ്ടിസ്സോറി, പ്രീ - പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ  മാർച്ചിൽ ആരംഭിക്കുന്ന  മോണ്ടിസ്സോറി (രണ്ടു വർഷം), പ്രീ -പ്രൈമറി (ഒരു വർഷം), നഴ്സറി ടീച്ചർ (ആറു മാസം) കോഴ്സുകൾക്ക്  അപേക്ഷ ക്ഷണിച്ചു. യോഗ്യത: യഥാക്രമം ബിരുദം/ പ്‌ളസ്ടു/ എസ്.എൽ.എസ്.സി.
വിശദവിവരത്തിന് ഫോൺ : 7994449314.
(കെ.ഐ.ഒ.പി.ആർ. 529/2025)


എസ്.ഐ.എ പാനൽ രൂപീകരണം : അപേക്ഷ ക്ഷണിച്ചു

കോട്ടയം : 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം  സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിന്  ജില്ലാതലത്തിൽ പുതിയ ഏജൻസികളെ എംപാനൽ ചെയ്യുന്നതിന്  വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക പരിജ്ഞാനം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം  ജില്ലാ കളക്ടർ കോട്ടയം ,686002 എന്ന വിലാസത്തിൽ  ഡെപ്യൂട്ടി കളക്ടർ( എൽ.എ)  കോട്ടയം മുൻപാകെ നേരിട്ടോ ഓപ്പൺ ബൈ അഡ്രസീ ഒൺലി എന്നു രേഖപ്പെടുത്തി കുറിയർ മുഖേനയോ രജിസ്റ്റേർഡ് തപാൽ വഴിയോ  നൽകാം. കവറിനു മുകളിൽ 'എസ്.ഐ.എ പഠനം നടത്തുന്നതിന് ഏജൻസികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ' എന്ന് എഴുതണം. അവസാന തീയതി മാർച്ച് 22 വൈകുന്നേരം അഞ്ചുമണി. വിശദവിവരത്തിന് ഫോൺ: 0481- 2562201.

(കെ.ഐ.ഒ.പി.ആർ. 530/2025)

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം
കോട്ടയം : ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റിയുടെ യോഗം കളക്ടറുടെ ചേമ്പറിൽ മാർച്ച് 14ന്  ഉച്ച കഴിഞ്ഞ് മൂന്നിന്  ചേരും. പരാതികൾ  മാർച്ച് 14 മുൻപായി ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ ഇ-മെയിൽ വഴിയോ യോഗത്തിൽ നേരിട്ടെത്തിയോ  നൽകാം.
വിശദവിവരത്തിന് ഫോൺ: 0481- 2560282. ഇ-  മെയിൽ വിലാസം jdktme5section @ gmail.com/ [email protected]

(കെ.ഐ.ഒ.പി.ആർ. 531/2025)

നഗര സൗന്ദര്യവത്കരണം: നഗരസഭകളിൽ യോഗം

കോട്ടയം: നഗരസഭകളിലെ റോഡുകൾ വലിച്ചെറിയൽ മുക്തമാക്കി സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി നഗരസഭാടിസ്ഥാനത്തിൽ യോഗം ചേരും. ചങ്ങനാശ്ശേരി നഗരസഭയിലെ യോഗം മാർച്ച് 14 ന് 10.30 ന് ചേരും. ജോബ് മൈക്കിൾ എം.എൽ.എ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. വെക്കം  നഗരസഭയിലെ യോഗം മാർച്ച് 13ന് ഉച്ചകഴിഞ്ഞു 3.30 ന് ചേരും.  സി. കെ. ആശ എം.എൽ.എ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

(കെ.ഐ.ഒ.പി.ആർ. 531/2025)

തപാൽ അദാലത്ത് 12 ന്

കോട്ടയം: കോട്ടയം ഡിവിഷണൽ ലെവൽ തപാൽ അദാലത്ത് ബുധനാഴ്ച ( മാർച്ച് 12) 11 ന് തപാൽ വകുപ്പ് കോട്ടയം ഡിവിഷൻ സീനിയർ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും. കോട്ടയം തപാൽ ഡിവിഷനുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും പരിഗണിക്കും. വിശദ വിവരത്തിന് ഫോൺ: 0481 2582970, 2301066, 2581680. (കെ.ഐ.ഒ.പി.ആർ. 532/2025)


ക്രഷ് വർക്കർ/ ക്രഷ് ഹെൽപ്പർ
നിയമനം
കോട്ടയം: ഈരാറ്റുപേട്ട ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ കീഴിലുള്ള ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ/ ക്രഷ് ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 20-ാം വാർഡിലുള്ളവർക്ക് മുൻഗണന. അപേക്ഷകൾ മാർച്ച് 18 ന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. വിശദ വിവരത്തിന് ഫോൺ : 9188959694.

(കെ.ഐ.ഒ.പി.ആർ. 533/2025)

ടെൻഡർ ക്ഷണിച്ചു

കോട്ടയം: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഉഴവൂർ ഡിവിഷനിലെ നെടുമ്പാറ വനിതാ ജിമ്മിലേക്ക് ജിം ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന്  ടെൻഡർ ക്ഷണിച്ചു. മാർച്ച് 14 ഉച്ചയ്ക്ക് 12 മണി വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേ ദിവസം 12.30 ന് ടെണ്ടർ തുറക്കും. വിശദ   കോഴായിൽ പ്രവർത്തിക്കുന്ന ഉഴവൂർ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 9446120515.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.