റെക്കോർഡ് വേഗത്തിൽ 25% പെൻഷൻ മസ്റ്ററിംഗ് പൂർത്തീകരിച്ച് അക്ഷയ

റെക്കോർഡ് വേഗത്തിൽ 25% പെൻഷൻ മസ്റ്ററിംഗ് പൂർത്തീകരിച്ച് കൊണ്ട് അക്ഷയ

Jul 5, 2024
റെക്കോർഡ് വേഗത്തിൽ 25% പെൻഷൻ മസ്റ്ററിംഗ് പൂർത്തീകരിച്ച് അക്ഷയ
വാര്‍ത്തകള്‍ യഥാസമയം അറിയുന്നതിന്  അക്ഷയ  ന്യൂസ്‌ കേരള മൊബൈല്‍ ആപ്പ് ഡൌൺലോഡ് ചെയ്യുക
അതിനായി താഴെയുള്ള ലിംഗ്  ക്ലിക്ക് ചെയ്യുക
 
Download Akshaya News Kerala Mobile app

റെക്കോർഡ് വേഗത്തിൽ 25% പെൻഷൻ മസ്റ്ററിംഗ് പൂർത്തീകരിച്ച് അക്ഷയ

ജൂൺ 25ന് തുടങ്ങിയ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവയുടെ മസ്റ്ററിംഗ് ചുരുങ്ങിയ സമയത്തിനുള്ളിൽ വൻ വിജയത്തിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ് അക്ഷയ സംരംഭകർ

തുടങ്ങിയ അന്നുമുതൽ വളരെയേറെ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നിട്ടു പോലും   അതിനെയെല്ലാം മറികടന്നുകൊണ്ട് ഈ കുറഞ്ഞ സമയത്തിനുള്ളിൽ  ഇത്രയധികം പെൻഷൻ മസ്റ്ററിംഗ് പൂർത്തീകരിക്കുവാൻ സാധിച്ചത് അക്ഷയയുടെ മികവിന്‍റെ ഉദാഹരണമാണ്. കേരളത്തിൽ ആകെ സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾ 4970137 ആണ്, ഇതിൽ 1369957 ഗുണഭോക്താക്കളുടെ (27.5%) പെൻഷൻ മസ്റ്ററിംഗ് പൂർത്തീകരിച്ചു കഴിഞ്ഞു. അതുപോലെ ആകെ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ 1294482 ആണ്. ഇതിൽ 318558 ഗുണഭോക്താക്കളുടെ (26.95) പെൻഷൻ മസ്റ്ററിംഗും പൂർത്തീകരിച്ചു കഴിഞ്ഞു. അങ്ങനെ ആകെ 6264619 ഗണഭോക്താക്കളിൽ 1688515 പേരുടെ ( 26.95 % ) പെൻഷൻ മസ്റ്ററിൽ പൂർത്തീകരിച്ചു കഴിഞ്ഞു

2024 ജൂലൈ 25 മുതൽ ഓഗസ്റ്റ് 24 വരെയാണ് വാര്‍ഷിക പെൻഷൻ മസ്റ്ററിംഗിന് സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുള്ളതാണെങ്കിലും തങ്ങളെ ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യതയോടെ കൂടി വളരെ നേരത്തെ തന്നെ പൂർത്തീകരിച്ച് കൊണ്ട് മുന്നേറുകയാണ് അക്ഷയ. 

 മുൻവർഷങ്ങളിലും ഇത്തരത്തിൽ പെൻഷൻ മസ്റ്ററിംഗ് വളരെ വിജയകരമായി പൂർത്തീകരിച്ചു കൊണ്ട് സർക്കാർ തങ്ങളിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുവാൻ അക്ഷയക്കായി. കിടപ്പ് രോഗികളുടെ പെൻഷൻ മസ്റ്ററിംഗും അവരുടെ വീടുകളിൽ പോയി യഥാസമയം പൂർത്തിയാക്കുവാൻ മുന്‍ വര്‍ഷങ്ങളില്‍ അക്ഷയക്കായി എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഇതുപോലെ തന്നെ സർക്കാർ നാളിതുവരെയായി ഏൽപ്പിച്ചിട്ടുള്ള എല്ലാ പ്രൊജക്ടുകളും വൻ വിജയത്തിൽ എത്തിക്കാൻ അക്ഷയക്ക് ആയിട്ടുള്ളതാണ് എന്നത് എടുത്തു പറയേണ്ടതു തന്നെയാണ്.

സാങ്കേതിക തകരാറുകൾ ഉണ്ടായതിനാൽ വളരെയേറെ കഷ്ടതകൾ സഹിക്കേണ്ട അവസ്ഥയിലായിരുന്നു പല അക്ഷയ കേന്ദ്രങ്ങളും. വയോധികർ ഉൾപ്പെടെയുള്ള ഗുണഭോക്താക്കളെ സാങ്കേതിക തകരാറിന്‍റെ കാരണങ്ങൾ പറഞ്ഞ് മനസ്സിലാക്കുവാൻ സാധിക്കാതെ സ്റ്റാഫുകൾ വലയുന്ന കാഴ്ച മിക്ക അക്ഷയ കേന്ദ്രങ്ങളിലും കാണാമായിരുന്നു. തങ്ങളുടെ പെൻഷൻ ലഭിക്കാതെ വരുമോ എന്ന ആശങ്കയിൽ വിഷമിക്കുന്ന വയോധികരെ സ്വാന്തനിപ്പിച്ചു കൊണ്ട് വെബ്സൈറ്റ് വരുന്ന മുറയ്ക്ക് പെൻഷൻ മസ്റ്ററിംഗ് വിജയകരമായി ചെയ്തു നൽകുന്നതിലും അക്ഷയയിലെ സ്റ്റാഫുകൾ വളരെയേറെ ശ്രദ്ധിച്ചിരുന്നു.

ഒന്നോ രണ്ടോ മിനിറ്റിനുള്ളിൽ തീരേണ്ട പെൻഷൻ മസ്റ്ററിംഗ് സാങ്കേതിക തകരാർ മൂലം ഗുണഭോക്താക്കൾ കാത്തിരിക്കേണ്ടി വന്നതിനാൽ അക്ഷയിലെ മറ്റ് ജോലികൾ വരെ തടസ്സപ്പെടുന്ന അവസ്ഥ ഒട്ടുമിക്ക അക്ഷയ കേന്ദ്രങ്ങളിലും കാണാമായിരുന്നു. പെൻഷൻ ഗുണഭോക്താക്കൾ തിരക്ക് കൂട്ടി ഇരിക്കുന്നതിനാൽ മറ്റു  പല സേവനങ്ങൾക്കും വരുന്ന ആളുകൾ അക്ഷയയിൽ കയറാൻ മടിക്കുന്നതായും അക്ഷയ സംരംഭകർ പറയുന്നു.  സാങ്കേതിക തകരാർ ഇല്ലായിരുന്നുവെങ്കിൽ ഇപ്പോൾ ചെയ്തതിന്‍റെ ഇരട്ടിയോളം മസ്റ്ററിംഗ് പൂർത്തീകരിക്കാൻ കഴിഞ്ഞേനെ എന്നാണ് അക്ഷയ സംരംഭകർ പറയുന്നത്.

വാര്‍ത്തകള്‍ യഥാസമയം അറിയുന്നതിന്  അക്ഷയ  ന്യൂസ്‌ കേരള മൊബൈല്‍ ആപ്പ് ഡൌൺലോഡ് ചെയ്യുക
അതിനായി താഴെയുള്ള ലിംഗ്  ക്ലിക്ക് ചെയ്യുക
 
https://play.google.com/store/apps/details?id=com.akshayanewskerala.app