പെൻഷൻകാരെ വലച്ച് ട്രെഷറികൾ;ചെക്ക് ബുക്ക് വിതരണം ചെയ്യുന്നതില്‍ പുതിയ ക്രമീകരണം
ട്രഷറികളിലെ ചെക്ക് ബുക്ക് പരിഷ്‌കരണം; മുൻകൂട്ടി അറിയിക്കാതെ സോഫ്റ്റ്‌വെയര്‍ മാറ്റി

കരിവെള്ളൂര്‍ : ചെക്ക് ബുക്ക് വിതരണം ചെയ്യുന്നതില്‍ ഏര്‍പ്പെടുത്തിയ പുതിയ ക്രമീകരണം ട്രഷറികളില്‍നിന്ന് നേരിട്ട് പെന്‍ഷന്‍ വാങ്ങുന്നവരെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. ചെക്ക് ബുക്ക് ലഭിക്കണമെങ്കില്‍ കെ.വൈ.സി.യില്‍ രേഖപ്പെടുത്തിയ ഫോണ്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. നമ്പര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ഫെബ്രുവരി ഒന്ന് മുതലാണ് ട്രഷറി സോഫ്റ്റ്വേയറില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഇക്കാര്യം മുന്‍കൂട്ടി അറിയിക്കുകയോ ഉത്തരവിറങ്ങുകയോ ചെയ്തിട്ടില്ല. മുന്‍കാലങ്ങളില്‍ വിതരണം ചെയ്തതുപോലെ ചെക്ക് ബുക്കുകള്‍ വിതരണം ചെയ്യാനൊരുങ്ങുമ്പോഴാണ് സോഫ്റ്റ്വെയറില്‍ മാറ്റംവരുത്തിയ കാര്യം ട്രഷറി ജീവനക്കാര്‍ പോലും അറിയുന്നത്. ഇക്കാര്യം മുന്‍കൂട്ടി അറിയിക്കുകയോ ഉത്തരവിറങ്ങുകയോ ചെയ്തിട്ടില്ല. മുന്‍കാലങ്ങളില്‍ വിതരണം ചെയ്തതുപോലെ ചെക്ക് ബുക്കുകള്‍ വിതരണം ചെയ്യാനൊരുങ്ങുമ്പോഴാണ് സോഫ്റ്റ്വെയറില്‍ മാറ്റംവരുത്തിയ കാര്യം ട്രഷറി ജീവനക്കാര്‍ പോലും അറിയുന്നത്.ട്രഷറികളിലെ മുഴുവന്‍ അക്കൗണ്ടുകളിലേയും ചെക്ക് ബുക്ക് വിതരണം ചെയ്യുന്നതിന് ഒ.ടി.പി. നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും എല്ലാ മാസവും ചെക്ക് ആവശ്യമായി വരുന്ന പെന്‍ഷന്‍കാരെയാണ് ഇത് കൂടുതലും ബാധിക്കുന്നത്.
ട്രഷറികളില്‍ ബാങ്കുകളെ പോലെ പണം പിന്‍വലിക്കുന്നതിനുള്ള സ്ലിപ്പ് സമ്പ്രദായം നിലവിലില്ല. ചെക്ക് സമര്‍പ്പിച്ചാണ് പെന്‍ഷന്‍ വാങ്ങുന്നത്. ചെക്ക് ബുക്ക് ആവശ്യമായി വരുമ്പോള്‍ ട്രഷറികളില്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍ തന്നെ അനുവദിക്കുമായിരുന്നു. നേരിട്ട് ട്രഷറികളില്‍ എത്താന്‍ കഴിയാതെ വരുന്നവര്‍ മറ്റൊരാളെ ചുമതലപ്പെടുത്തിയാലോ തപാല്‍ മാര്‍ഗം അയക്കാന്‍ ആവശ്യപ്പെട്ടാലോ ചെക്ക്ബുക്ക് അനുവദിക്കുമായിരുന്നു. ഒ.ടി.പി. നമ്പര്‍ അത്യാവശ്യമായതോടെ ഇപ്പോള്‍ ഇതൊന്നും സാധിക്കാതെ വന്നു.ഒ.ടി.പി. നമ്പര്‍ രേഖപ്പെടുത്തേണ്ടതുകൊണ്ട് ട്രഷറികളില്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് ഇനി ചെക്ക് ബുക്ക് ലഭിക്കുകയില്ല. പ്രായമായവരേയും യാത്ര ചെയ്യാന്‍ കഴിയാത്തവരേയുമാണ് പുതിയ സമ്പ്രദായം കൂടുതല്‍ ബാധിക്കുക.
പുതിയ സമ്പ്രദായത്തെ കുറിച്ചറിയാതെ പെന്‍ഷന്‍ വാങ്ങാനെത്തിയ നിരവധി പേര്‍ ചെക്ക് ലഭിക്കാത്തതു മൂലം ട്രഷറികളില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മടങ്ങേണ്ടിവന്നു. പ്രായമായ പലരും ഒ.ടി.പി. നമ്പര്‍ കണ്ടെത്താന്‍ കഴിയാതെ വിഷമിച്ചു. നിരവധിപേര്‍ ഫോണ്‍ എടുത്തിട്ടുണ്ടായിരുന്നില്ല. ദേശസാത്കൃത ബാങ്കുകളില്‍ പോലും ചെക്ക് ബുക്ക് അനുവദിക്കുന്നതിന് ഒ.ടി.പി. നമ്പര്‍ നിര്‍ബന്ധമല്ല. ആവശ്യമായി വരുമ്പോള്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ തപാല്‍ മാര്‍ഗം വീട്ടിലെത്തുമായിരുന്നു.