നാവിക സേനയില്‍ എസ്എസ് സി എക്ലിക്യൂട്ടീവ് (ഐടി); ഒഴിവുകള്‍ -18
പരിശീലനം ഏഴിമല നാവിക അക്കാഡമിയില്‍
ആഗസ്ത് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
നാവികസേനയില്‍ അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷനിലൂടെ (എസ്എസ് സി) എക്‌സിക്യൂട്ടീവ് ബ്രാഞ്ച് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) വിഭാഗത്തില്‍ ഓഫീസറാകാം. ഇതിലേക്കുള്ള പ്രത്യേക നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് 2025 ജനുവരിയില്‍ ആരംഭിക്കും. ഏഴിമല നാവിക അക്കാഡമിയിലാണ് പരിശീലനം. ആകെ 18 ഒഴിവുകളുണ്ട്.
യോഗ്യത: എംഎസ് സി/ ബിഇ/ ബിടെക്/ എംടെക് (കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ്/ഐടി/ സോഫ്റ്റ് വെയര്‍ സിസ്റ്റംസ്/ സൈബര്‍ സെക്യൂരിറ്റി/ സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ ആന്റ് നെറ്റ് വര്‍ക്കിംഗ്/ ഡാറ്റാ അനലിറ്റിക്‌സ്/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ എംസിഎ വിത്ത് ബിസിഎ/ ബിഎസ് സി (കംപ്യൂട്ടര്‍ സയന്‍സ്/ ഐടി) 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. പത്ത്/ പന്ത്രണ്ട് ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം.
2000 ജനുവരി രണ്ടിനകം 2005 ജൂലൈ ഒന്നിനും മദ്ധ്യേ ജനിച്ചവരാകണം. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.joinindiannavy.gov.in ല്‍ ലഭിക്കും. ആഗസ്ത് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യതാപരീക്ഷയുടെ മാര്‍ക്കിന്റെ മെരിറ്റടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) നടത്തുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ സബ് ലഫ്റ്റനന്റ് പദവിയില്‍ ഓഫീസറായി നിയമിക്കും. ശമ്പളം അടക്കം കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം/ വെബ്‌സൈറ്റ് കാണുക.