വെണ്ണലയിൽ തടി ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ദേശീയപാതയിൽ തടി ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

കൊച്ചി: വെണ്ണലയിൽ ദേശീയപാതയിൽ തടി ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുന്ന റോഡിൽവച്ച് പുലർച്ചെയാണ് അപകടമുണ്ടായത്. ലോറി മറിഞ്ഞതിന് പിന്നാലെ തടി റോഡിൽ വീണു.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തടി നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അപകടത്തിന് പിന്നാലെ ദേശീയപാതയിൽ ഗതഗതകുരുക്ക് അനുഭവപ്പെട്ടു. പോലീസ് സ്ഥലത്തെത്തി തിരക്ക് നിയന്ത്രിക്കുകയാണ്.