സ്‌റ്റെനോഗ്രാഫർ ഗ്രേഡ് 'സി' & 'ഡി' പരീക്ഷ 2024 : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
Stenographer Grade 'C' & 'D' Exam 2024 : Staff Selection Commission Invited Applications
തിരുവനന്തപുരം : 05 ഓഗസ്റ്റ് , 2024
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്‌റ്റെനോഗ്രാഫർ ഗ്രേഡ് 'സി' & 'ഡി' തസ്തികകളിലേക്ക് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2024 -ലേക്ക് അപേക്ഷ ക്ഷണിച്ചു . 2006 ഒഴിവുകളാണുള്ളത്. അപേക്ഷകൾ https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമാണ് സ്വീകരിക്കുക .ക ഓഗസ്റ്റ് 17 (ശനിയാഴ്ച ) രാത്രി പതിനൊന്നു മണി വരെ അപേക്ഷകൾ സമർപ്പിക്കാം. പ്ലസ് ടുവോ/തത്തുല്യമോ ആണ് യോഗ്യത. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവരെ പരീക്ഷാഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2024 ഒക്ടോബർ/ നവംബർ മാസങ്ങളിലായിരിക്കും ആദ്യ ഘട്ട പരീക്ഷ. കൃത്യമായ പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. തസ്തിക, ഒഴിവുകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരീക്ഷാഘടന, അപേക്ഷിക്കേണ്ട രീതി എന്നിവയുൾപ്പെടുന്ന വിശദവിവരങ്ങൾ അറിയാനായി ജൂലൈ 26ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക. www.ssckkr.kar.nic.in, https://ssc.gov.in എന്നീ വെബ്സൈറ്റുകളിൽ വിജ്ഞാപനം ലഭ്യമാണ്.