കൂടെയുണ്ട് -പാലാ ടൗൺ റിംങ് റോഡ് രണ്ടാം ഘട്ടത്തിന് ഭരണാനുമതിക്കായുള്ള നടപടികൾ അവസാന ഘട്ടത്തിൽ - ജോസ് കെ.മാണി.എം.പി.

It is with us - The process for administrative permission for the second phase of Pala Town Ring Road is in the final stage - Jose K.Mani.M.P.

Aug 6, 2024
കൂടെയുണ്ട് -പാലാ ടൗൺ റിംങ് റോഡ് രണ്ടാം ഘട്ടത്തിന് ഭരണാനുമതിക്കായുള്ള നടപടികൾ അവസാന ഘട്ടത്തിൽ - ജോസ് കെ.മാണി.എം.പി.
PALA RING ROAD
പാലാ: തടസ്സരഹിത നഗരഗതാഗത സൗകര്യം വിപുലീകരിക്കുവാൻ വിഭാവനം ചെയ്ത പാലാ ടൗൺ റിംങ് റോഡ് രണ്ടാം ഘട്ടത്തിന് ആവശ്യമായ ഭൂമി വിട്ടു നൽകുവാൻ തയ്യാറാണെന്ന്  സർവ്വേ നടപടികളുടെ പുരോഗതി വിലയിരുത്തുവാൻ എത്തിയ ജോസ്.കെ.മാണി എം.പിയെ ഭൂഉടമകൾ അറിയിച്ചു.
രണ്ടാം ഘട്ടം റിംങ് റോഡ് നിർമ്മാണം എത്രയും വേഗം ആരംഭിക്കുവാൻ നടപടി ഉണ്ടാവണമെന്ന് ഭൂ ഉടമകൾ ജോസ്.കെ.മാണി എം.പിയോട് പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടികൾ അനിശ്ചിതമായി നീളുന്നതുമൂലം നേരിടുന്ന ബുദ്ധിമുട്ടുകൾ നാട്ടുകാർ ബോദ്ധ്യപ്പെടുത്തി.
രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നഗരഗതാഗതം കൂടുതൽ വിസ്തൃതമാകുമെന്നും നഗര തിരക്കിൽ നിന്നും ഒഴിവായി വാഹനയാത്ര സാദ്ധ്യമാകുമെന്നും ജോസ്.കെ.മാണി ഭൂഉടമകളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു.പ്രാദേശിക വികസനവും ഇതോടെ സാദ്ധ്യമാകും. മീനച്ചിൽ പഞ്ചായത്ത് മേഖലയ്ക്കും കുതിപ്പേകും.റിംങ് റോഡ് രണ്ടാം ഘട്ടം എത്രയും വേഗം ആരംഭിക്കണം.,
ഭൂമി വിട്ടുതരുവാൻ നൂറു മനസ്സ് - സർവ്വേ സ്വാഗതം ചെയ്തും പിന്തുണ   എം പി യെ     അറിയിച്ചും സ്ഥല ഉടമകൾ  രംഗത്തെത്തി .
ഡി.പി.ആർ തയ്യാറാക്കുന്നതിനായി ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും മണ്ണുറപ്പും കയറ്റിറക്കങ്ങൾ കുറയ്ക്കുന്നതിനുള്ള പരിശോധനയുമാണ് ഇപ്പോൾ നടത്തുന്നതെന്നും ജോസ് കെ.മാണി അറിയിച്ചു. പതിനാറോളം ഇടങ്ങളിൽ ബോറിംഗ് നടത്തി മണ്ണിൻ്റെ അടിത്തട്ട് പരിശോധനയാണ് നടത്തി വരുന്നത്. വളരെ താഴ്ച്ച ഉണ്ടാവാനിടയുള്ള ഭാഗങ്ങളിൽ വയഡക്ട് , ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതും പരിഗണനയിലാണ്. റോഡ് ഫണ്ട് ബോർഡും പി.ഡബ്ല്യു.ഡി.റോഡ് വിഭാഗവും ചേർന്നാണ് രണ്ട് ഘട്ടമായുള്ള റോഡ് നിർമ്മാണം പൂർത്തിയാക്കുക എന്നും അദ്ദേഹം പറഞ്ഞു.നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ, മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി ,പ്രൊഫ. ജോസ് വട്ടമല ,കെ.കെ.ഗിരീഷ്,സണ്ണി വെട്ടം, ചാൾസ് തച്ചങ്കേരി, ജോസി തുമ്പശ്ശേരി, ഫിലിപ്പ് മണിയഞ്ചിറക്കുന്നേൽ, സാജു കൂറ്റനാൽ, ഷാൽ പറപ്പള്ളിയാത്ത്, ശശി പനയ്ക്കൽ, രമേശ് കുറ്റിയാങ്കൽ, ടോമിൻ വട്ടമല എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.