സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് : കോട്ടയം ചാമ്പ്യന്മാർ
ഏഴ് വർഷത്തിനു ശേഷം സംസ്ഥാന സീനിയർ ഫുട്ബോളിൽ കോട്ടയം ജേതാക്കളായി

പാലാ : പാലായിൽ നടക്കുന്ന 60ാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ല ജേതാക്കളായി.
ഫൈനലിൽ തിരുവനന്തപുരത്തെയാണ് പരാജയപ്പെടുത്തിയത്. 58ാമത്തെ മിനിറ്റിൽ ഫെബിൻ നേടിയ ഗോളിലൂടെയാണ് വിജയം. ഏഴ് വർഷത്തിനുശേഷമാണ് സംസ്ഥാന സീനിയർ ഫുട്ബോളിൽ കോട്ടയം ചാമ്പ്യൻഷിപ്പ് നേടുന്നത്.
വിജയികൾക്ക് മാണി സി കാപ്പൻ എംഎൽഎ, കമറുദ്ദീൻ അറക്കയ്ൽ, നഗരസഭ ചെയർമാൻ ഷാജു വി തുരുത്തേൽ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.