ഇടുക്കിയിൽ സിഐ ഓട്ടോ ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൂട്ടർ കുമരകംമെട്ട് സ്വദേശി മുരളീധരനാണ് മർദനമേറ്റത്.

ഇടുക്കി: കൂട്ടാറിൽ കമ്പംമെട്ട് സിഐ ഓട്ടോ ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കൂട്ടർ കുമരകംമെട്ട് സ്വദേശി മുരളീധരനാണ് മർദനമേറ്റത്.ആശുപത്രി ചിലവ് വഹിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനാൽ പരാതി ഒത്തുതീർപ്പാക്കി. ചികിത്സ ചിലവ് വഹിക്കാതെ വന്നതോടെ മുരളിധരൻ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല.ഡിസംബർ 31 ന് ന്യൂ ഇയർ ആഘോഷത്തിനിടെയായിരുന്നു മർദനം. അടിയേറ്റ മുരളീധരന്റെ പല്ല് ഒടിഞ്ഞു.