ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിൽ മോഹൻബഗാൻ സൂപ്പർജയന്റിന് തകർപ്പൻ ജയം
മോഹൻ ബഗാന് 46 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് മോഹൻ ബഗാൻ.

കോൽക്കത്ത: ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിൽ മോഹൻബഗാൻ സൂപ്പർജയന്റിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മോഹൻബഗാൻ വിജയിച്ചത്.മോഹൻ ബഗാന് 46 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് മോഹൻ ബഗാൻ.മോഹൻ ബഗാനായി ജാമി മക്ലാരൻ രണ്ട് ഗോളുകളും ലിസ്റ്റൺ കൊളാസോ ഒരു ഗോളും നേടി. മക്ലാരൻ 56,90 മിനിറ്റുകളിലാണ് ഗോളുകൾ നേടിയത്. ലിസ്റ്റൺ 63-ാം മിനിറ്റിലാണ് ഗോൾ കണ്ടെത്തിയത്.