ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ബി പൊരുത്തുന്നു;സഞ്ജുവിനു സെഞ്ചിറി
ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വറിന്റെ (116) സെഞ്ചുറിയാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്
അനന്ത്പൂര്‍: ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ബി പൊരുത്തുന്നു. ഇന്ത്യഡിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 349നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യബി രണ്ടാം ദിനം കളിനിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എന്ന നിലയിലാണ്.ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വറിന്റെ (116) സെഞ്ചുറിയാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍ (39), രാഹുല്‍ ചാഹര്‍ (0) എന്നിവരാണ് ക്രീസിൽ. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തു. മലയാളി താരം സഞ്ജു സാംസണിന്റെ (101 പന്തില്‍ 106) സെഞ്ചുറി കരുത്തിലാണ് ഇന്ത്യഡി 349 റണ്‍സെടുത്തത്.നേരത്തെ അഞ്ചിന് 216 എന്ന സ്കോറിൽ നിന്നാണ് ഇന്ത്യ ഡി രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 101 പന്തിൽ 12 ഫോറും മൂന്ന് സിക്സും സഹിതം 106 റൺസുമായി സഞ്ജു പുറത്തായി. രണ്ടാം ദിനം 43 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യ ഡി അവശേഷിച്ച അഞ്ച് വിക്കറ്റും നഷ്ടമാക്കി. ഇന്ത്യ ബിയ്ക്കായി നവ്ദീപ് സൈനി അഞ്ച് വിക്കറ്റ് സ്വന്തമാക്കി.