മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു
കൊച്ചി: മാധ്യമപ്രവർത്തകൻ സനൽ പോറ്റി(55) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 3.30ഓടെ എറണാകുളം മഞ്ഞുമ്മൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
ദീർഘകാലം ഏഷ്യാനെറ്റിലെ അവതാരകനായിരുന്നു. ജീവൻ ടിവിയിൽ പ്രോഗ്രാം വിഭാഗം മേധാവിയായും അവതാരകനായും പ്രവർത്തിച്ചു. എസ്സിഎംഎസ് കോളജ് പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം.


