റേഷന്‍ മസ്റ്ററിംഗ്: വിരല്‍ പതിയാത്തവര്‍ക്ക് ഐറിസ് സ്കാനര്‍ സംവിധാനം
ഐറിസ് സ്കാനര്‍ സംവിധാനം ഉപയോഗിച്ചുള്ള മസ്റ്ററിംഗ് ഇന്നു മുതല്‍
കോട്ടയം: മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കു മസ്റ്ററിംഗ് നടത്തുന്നതിന് ഇപോസ് മെഷീനില്‍ വിരല്‍ പതിയാത്തവര്‍ക്കായി ഐറിസ് സ്കാനര്‍ സംവിധാനമൊരുക്കി. കോട്ടയം താലൂക്കിലെ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഇപോസ് മെഷീനില്‍ വിരല്‍ പതിയാത്തവര്ക്കാണ് ഐറിസ് സ്കാനര്‍ ഉപയോഗിച്ചുള്ള മസ്റ്ററിംഗ് സംവിധാനം ഒരുക്കിയിട്ടുളളത്.
കോട്ടയം നഗരസഭയുടെ കീഴിലുള്ളവര്‍ക്കു കോട്ടയം താലൂക്ക് സപ്ലൈ ഓഫീസ് സ്ഥിതിചെയ്യുന്ന തിരുനക്കരയിലെ മാവേലി ടവറില്‍ ഇന്നു രാവിലെ 9.30 മുതല്‍ അഞ്ചു വരെ മസ്റ്ററിംഗ് നടത്താം.
നാളെ രാവിലെ 10 മുതല്‍ അഞ്ചു വരെ മണര്‍കാട് പഞ്ചായത്തിലേത് കാവുംപടി വൈഎംഎ ഹാളിലും അതിരമ്പുഴ പഞ്ചായത്തിലേത് അതിരമ്പുഴ റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും നടക്കും.
25നു രാവിലെ 10 മുതല്‍ അഞ്ചു വരെ പാമ്പാടി പഞ്ചായത്തിന്റേത് പാമ്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും അയര്‍ക്കുന്നം പഞ്ചായത്തിലേത് അയര്‍ക്കുന്നം പഞ്ചായത്ത് ഹാളിലും നടക്കും.
26നു രാവിലെ 10 മുതല്‍ അഞ്ചു വരെ അയ്മനം പഞ്ചായത്തിലേത് അയ്മനം പഞ്ചായത്ത് ഹാളിലും പനച്ചിക്കാട് പഞ്ചായത്തിലേത് പരുത്തുംപാറ കുഴിമറ്റം ഗവണ്മെന്റ് എല്‍പിഎസ് സ്കൂളിലും നടക്കും. മസ്റ്ററിംഗിനായി എത്തുന്നവര്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കരുതണം.