ഷാജഹാൻ ടി എ വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് ഏറ്റുവാങ്ങി
പത്തനംതിട്ട അക്ഷയ സംരംഭകനാണ് ഷാജഹാൻ
2024 ഓഗസ്റ്റ് 25ന് എറണാകുളത്ത് നടന്ന പ്രോഗ്രാമിൽ മെന്റലിസത്തിൽ ടെലികൈനിസിസ് ത്രൂ മാജിക് എന്ന വിഭാഗത്തിലാണ് ഷാജഹാൻ ദിൽബർ വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്.
നൂറിലധികം മെന്റലിസ്റ്റുകളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. ഹിപ്നോ ഹാൻസ് അക്കാദമിയുടെ ഭാഗമായാണ് ദിൽബർ വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയത്.
കേരളത്തിലെ മികച്ച അക്ഷയ സംരംഭകനായി പല തവണ തിരഞ്ഞെടുക്കപ്പെട്ട ഷാജഹാന് ,ഇ ഗവെർണസ് ദേശീയ പുരസ്കാരങ്ങളായ ഐ എം ജി അവാർഡ്, സ്കോച്ച് അവാർഡ് (ന്യൂഡൽഹി) എന്നിവ ലഭിച്ചിട്ടുണ്ട്.
ഐഎസ്ഒ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യത്തെ അക്ഷയ(പത്തനംതിട്ട ) സംരംഭകൻ കൂടിയായ ഷാജഹാൻ കേരളത്തിലെ അക്ഷയ സംരംഭകരുടെ കൂട്ടായ്മയിൽ രൂപം കൊണ്ട ഇ വോയിസ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറും അക്ഷയ ന്യൂസ് കേരളയുടെ പത്തനംതിട്ട ജില്ലാ കോർഡിനേറ്ററും കൂടിയാണ്.
തന്റെ പ്രവർത്തനം കൊണ്ട് അക്ഷയ സംരംഭകർക്ക് എന്നും പ്രചോദനമായികൊണ്ടിരിക്കുന്ന ഷാജഹാന് അക്ഷയ ന്യൂസ് കേരളയുടെ അഭിനന്ദനങ്ങൾ....
മെന്റലിസം എന്നാൽ :-
മനുഷ്യരുടെ പെരുമാറ്റങ്ങളേയും ചിന്തകളേയും വിശദമായി കൈകാര്യം ചെയ്ത് നിരുപണം നടത്തുന്ന വിദ്യയാണു മെന്റലിസം എന്നറിയപ്പെടുന്നത്.
മാനസിക വിദഗ്ദ്ധർ, ഈ രംഗത്തുള്ള പ്രാധാനികൾ, പരിശീലകർ ഒക്കെ വളരെ വികസിതമായ മാനസിക അല്ലെങ്കിൽ അവബോധജന്യമായ കഴിവുകൾ പ്രകടമാക്കുന്നതായി അവതരിപ്പിക്കുന്ന ഒരു കലാരൂപമാണ് മെന്റലിസം. പ്രകടനങ്ങൾ ഹിപ്നോസിസ്, ടെലിപാതി, സ്ലയർ വേയന്റ്, ഡിവൈൻഷിപ്പ്, പ്രീക് ഹിഷൻ, മനോവിശ്ലേഷണം, മാനിംഷിപ്പ്, മാനസിക നിയന്ത്രണം, മെമ്മറി ഫേറ്റ്സ്, കിഴിവ്, ദ്രുത ഗണിതങ്ങൾ എന്നിവ ഉൾപ്പെടുത്താം. മാനസിക വിദഗ്ദരായ ഇവരെ മാനസിക കലാകാരന്മാർ എന്നു തരം തിരിച്ചിട്ടുണ്ട്. മനസ്സിന്റെ പ്രയാണത്തെ കൃത്യമായി ശാസ്ത്രവശങ്ങളും മറ്റും വെച്ചു പഠിക്കുക എന്നതാണു പ്രധാനം. മനസ്സിനെയല്ല വായിച്ചെടുക്കുന്നത്, ചിന്തകൾക്കാണു ഈ കലയിൽ പ്രാമുഖ്യം. കൃത്യമായ ആവശ്യത്തിലേക്ക് ഒരാളെ അയാളറിയാതെ തന്നെ എത്തിക്കുന്ന ചിന്താസരണികളുടെ കെട്ടഴിച്ചാണു മെന്റലിസം ശക്തമാവുന്നത്.