തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് - ഡിസം. 26, 27 തീയതികളിൽ

ഡിസം. 21 ന് സത്യപ്രതിജ്ഞ

Dec 16, 2025
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് - ഡിസം. 26, 27 തീയതികളിൽ
LOCAL BODIES PRESIDENT ELECTION

2025 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസം. 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് തീയതിയും സമയവും സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.

മുൻസിപ്പൽ കൗൺസിലുകളിലെയും കോർപ്പറേഷനുകളിലെയും ചെയർപേഴ്‌സൺമേയർ തിരഞ്ഞെടുപ്പ് ഡിസം. 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്‌സൺഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും.

ഗ്രാമപഞ്ചായത്ത്ബ്ലോക്ക് പഞ്ചായത്ത്ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസം. 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക്‌ശേഷം 02.30നും നടക്കും.

ജില്ലാ പഞ്ചായത്ത് കോർപ്പറേഷൻ എന്നിവയിൽ വരണാധികാരികളായി ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികൾക്കാണ് ഇതിനുള്ള ചുമതല. മുനിസിപ്പാലിറ്റികളിൽ ഇതിനായി വരണാധികാരികളെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ചേരുന്ന അംഗങ്ങളുടെ യോഗത്തിൽ വച്ച് സ്ഥാനാർത്ഥിയെ ഒരാൾ നാമനിർദ്ദേശം ചെയ്യേണ്ടതും മറ്റൊരാൾ പിന്താങ്ങേണ്ടതുമാണ്. നാമനിർദ്ദേശം ചെയ്യപ്പെട്ടയാൾ യോഗത്തിൽ ഹാജരായിട്ടില്ലെങ്കിൽ സ്ഥാനാർത്ഥിയാകുന്നതിനുള്ള അയാളുടെ സമ്മതപത്രം ഹാജരാക്കണം. ഒരാൾ ഒന്നിൽ കൂടുതൽ പേരുകൾ നിർദ്ദേശിക്കാനോഒന്നിലധികം പേരെ പിന്താങ്ങുവാനോ പാടില്ല. സംവരണം ചെയ്തിട്ടുള്ള സ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരംഗത്തിനെ മറ്റൊരാൾ നാമനിർദ്ദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട.

ഒന്നിലധികം സ്ഥാനാർത്ഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖേന ആയിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാൾ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ അയാൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം ആയിരിക്കും. ക്വാറം തികയാത്ത പക്ഷം യോഗം അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റും. അപ്രകാരം മാറ്റിയ ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തിൽ ക്വാറമില്ലെങ്കിലും തിരഞ്ഞെടുപ്പ് നടത്തും.

രണ്ട് സ്ഥാനാർത്ഥികൾ മാത്രമുള്ളപ്പോൾ കൂടുതൽ സാധുവായ വോട്ടുകൾ നേടിയ ആൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. രണ്ടു പേർക്കും തുല്യ വോട്ടാണെങ്കിൽനറുക്കെടുപ്പ് നടത്തും. നറുക്കെടുക്കപ്പെടുന്നയാൾ തിരഞ്ഞെടുക്കപ്പെടും.

രണ്ടിലധികം പേർ മത്സരിക്കുമ്പോൾ വോട്ടെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് മറ്റ് എല്ലാ സ്ഥാനാർത്ഥികൾക്കും കൂടി കിട്ടിയ ആകെ സാധുവായ വോട്ടിനെക്കാൾ കൂടുതൽ ലഭിച്ചാൽ അയാൾ തിരഞ്ഞെടുക്കപ്പെടും. എന്നാൽഅപ്രകാരം ഒരു സ്ഥാനാർത്ഥിക്കും വോട്ട് ലഭിക്കാതിരുന്നാൽ ഏറ്റവും കുറച്ച് വോട്ട് ലഭിച്ച സ്ഥാനാർത്ഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും. ഒരു സ്ഥാനാർത്ഥിക്ക് മറ്റെല്ലാവർക്കും കൂടി ആകെ ലഭിക്കുന്ന വോട്ടിനേക്കാൾ അധികം ലഭിക്കുന്നത് വരെ ഈ പ്രക്രിയ തുടരും.

മൂന്നോ അതിലധികമോ സ്ഥാനാർത്ഥികൾ ഉണ്ടായിരിക്കുകയും അതിൽ ഏറ്റവും കുറവ് വോട്ട് രണ്ടോ അതിലധികമോ പേർക്ക് തുല്യമായി ലഭിക്കുകയും ചെയ്താൽ നറുക്കെടുപ്പ് നടത്തി നറുക്കെടുക്കപ്പെടുന്ന ആളിനെ ഒഴിവാക്കി തിരഞ്ഞെടുപ്പ് തുടരും അതുപോലെ മൂന്നോ അതിലധികമോ സ്ഥാനാർത്ഥികൾക്ക് തുല്യവോട്ട് ലഭിക്കുന്നുവെങ്കിൽ ഇതേ രീതിയിൽ ഒരാളെ നറുക്കെടുപ്പിലൂടെ ഒഴിവാക്കി വോട്ടെടുപ്പ് തുടരും.

സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത   അംഗങ്ങൾക്ക്/കൗൺസിലർമാർക്ക് യോഗനടപടികളിൽ പങ്കെടുക്കുവാനോ വോട്ടു ചെയ്യുവാനോ അവകാശമില്ല.

ഓരോ അംഗവും കൗൺസിലറും ബാലറ്റ് പേപ്പർ കിട്ടിയാലുടൻ തന്നെ ബാലറ്റ് പേപ്പറിൽ അയാൾ വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിന് നേരെ എന്ന അടയാളം ഇടേണ്ടതും ബാലറ്റ് പേപ്പറിന്റെ പുറകു വശത്ത് അയാളുടെ പേരും ഒപ്പും എഴുതി ബാലറ്റ് പേപ്പർ റിട്ടേണിംഗ് ഓഫീസറുടെ സമീപത്ത് ഇതിനായി ക്രമീകരിച്ചിരിക്കുന്ന ബോക്‌സിലോ ട്രേയിലോ നിക്ഷേപിക്കേണ്ടതുമാണ്. ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തുമ്പോൾ ഒരോ ഘട്ടത്തിലും വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ് പേപ്പറുകളായിരിക്കും ഉപയോഗിക്കുക. സംവരണം ചെയ്തിട്ടുള്ള അധ്യക്ഷഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് അതത് വിഭാഗം അംഗങ്ങളായിരിക്കണം തിരഞ്ഞെടുക്കപ്പെടേണ്ടത്. പട്ടികജാതി/പട്ടിക വർഗ സംവരണമുള്ളയിടങ്ങളിൽ സ്ഥാനാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ് വരണാധികാരി മുമ്പാകെ ഹാജരാക്കണം.

വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വരണാധികാരി അംഗങ്ങളുടെകൗൺസിലർമാരുടെ സാന്നിധ്യത്തിൽ വോട്ടുകൾ എണ്ണി ഫലപ്രഖ്യാപനം നടത്തും.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മേയർചെയർപേഴ്‌സൺപ്രസിഡന്റ് എന്നിവർ വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും. ഡപ്യൂട്ടി മേയർമേയർ മുൻപാകെയുംവൈസ് ചെയർമാൻചെയർമാൻ മുൻപാകെയുംവൈസ് പ്രസിഡന്റ്പ്രസിഡന്റ് മുൻപാകെയും സത്യപ്രതിജ്ഞ ചെയ്യും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.