കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച പെൻഷൻകാർ മസ്റ്ററിങ് നടത്തണം
അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് രീതിയിൽ ഒക്ടോബർ 31ന് മുൻപായി മസ്റ്ററിങ് നടത്തണം

തിരുവനന്തപുരം : കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച പെൻഷൻകാർ, കുടുംബ പെൻഷൻ വാങ്ങുന്നവർ, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്നവർ, കയർ സ്‌പെഷ്യൽ സ്‌കീം പ്രകാരം പെൻഷൻ വാങ്ങുന്നവർ എന്നിങ്ങനെ 2025 ജനുവരി മാസത്തിന് മുൻപ് പെൻഷൻ ലഭിച്ചു തുടങ്ങിയവർ അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് രീതിയിൽ ഒക്ടോബർ 31ന് മുൻപായി മസ്റ്ററിങ് നടത്തണം. ഈ തീയതിക്കകം മസ്റ്ററിങ് നടത്താത്തവർക്ക് 2025 ഡിസംബർ മാസം മുതൽ പെൻഷൻ മുടങ്ങും.