പോസ്റ്റർ ഡിസൈൻ മത്സരം

Jul 20, 2025
പോസ്റ്റർ ഡിസൈൻ മത്സരം

ദേശീയ അവയവദാന ദിനമായ ഓഗസ്റ്റ് മൂന്നിനോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ  (കെ-സോട്ടോ) കോളേജ് വിദ്യാർത്ഥികൾക്കും പ്ലസ് വൺ-പ്ലസ്ടു വിദ്യാർത്ഥികൾക്കുമായി പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. 'ജീവനേകാം ജീവനാകാം' എന്നതാണ് വിഷയം.  അവയവദാനത്തിന്റെ മഹത്തായ സന്ദേശം സമൂഹത്തിൽ എത്തിക്കുക എന്നതാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം. ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 8,000 രൂപയും രണ്ടാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 6,000 രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 4,000 രൂപയും ലഭിക്കും. സമ്മാനാർഹരായ മത്സരാർത്ഥികളെ ഓഗസ്റ്റ് മൂന്നിന് കെ-സോട്ടോയുടെ സോഷ്യൽ മീഡിയാ പേജുകളിലൂടെ  പ്രഖ്യാപിക്കും. തെരഞ്ഞെടുത്ത പോസ്റ്ററുകൾ സോഷ്യൽ മീഡിയാ പേജുകളിൽ പബ്ലിഷ് ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പോസ്റ്റർ ഡിസൈനുകൾ  ജൂലൈ 30-നകം [email protected] / [email protected] എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയച്ചു നൽകണം. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക്: ksotto.kerala.gov.in, ഫോൺ: 0471: 2528658, 2962748.

Prajeesh N K MADAPPALLY