കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകകൾക്ക് സവിശേഷ കാർണിവലിൽ പങ്കെടുക്കാൻ അവസരം
കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ ഇടപെടലിന്റെ ഭാഗമായി കലാ, കായിക, സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി സർഗോത്സവമായ ‘സവിശേഷ – Carnival of the Different’ 2026 ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരം നഗരത്തിൽ നടക്കും. കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകളാണ് സവിശേഷ സ്പോർട്സിൽ പങ്കെടുക്കുക. കഴിഞ്ഞ 15 വർഷത്തിനിടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഭിന്നശേഷി സ്പോർട്സ് ഇനത്തിൽ ജില്ലയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർ, സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തവർ, ദേശീയ അന്തർദേശീയ തലത്തിൽ പങ്കെടുത്തവർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒരാൾക്ക് അതലറ്റിക് വിഭാഗത്തിൽ രണ്ട് ഇനത്തിൽ മാത്രമേ മത്സരിക്കുവാൻ സാധിക്കുകയുളളു. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർ 400 മീറ്റർ ഓട്ടം, ലോംഗ് ജമ്പ്, ഷോട്ട്പുട്ട് എന്നിവയിൽ മാത്രമാണ് അവസരം. Dwarf കാറ്റഗറിയിൽപ്പെട്ടവർ ഷോട്ട്പുട്ടിൽ മാത്രമാണ് അവസരം. രജിസ്റ്റർ ചെയ്ത് അംഗീകരിച്ച ഭിന്നശേഷിക്കാർക്ക് മാത്രമേ മത്സര ഇനത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുളളു. ജില്ലകളിൽ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി 14.01.2026 ആയിരിക്കും. സ്പോർട്സ് ഇനത്തിൽ ജില്ലയിൽ നിന്നും താരങ്ങളെ തിരഞ്ഞെടുക്കുന്ന ചുമതല ജില്ലാ സാമൂഹ്യനീതി ഓഫീസറിൽ നിക്ഷിപ്തമാണ്. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഫോറം 14.01.2026തീയതിക്കു മുൻപായി ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നേരിട്ടോ [email protected] എന്ന മെയിൽ ഐഡി വഴിയോ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 75938 78158 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.


