മരപ്പണിക്കാര്‍ക്ക് ടൂള്‍കിറ്റ് വിതരണം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കാഡ്‌കോ) നല്‍കുന്ന സൗജന്യ ടൂള്‍കിറ്റുകള്‍ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മരപ്പണിക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കാഡ്‌കോയുടെ ആര്‍ട്ടിസാന്‍സ് ലേബര്‍ ഡാറ്റാ ബാങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് റീജ്യണല്‍ ഓഫീസര്‍, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ചെറൂട്ടി റോഡ്, കോഴിക്കോട് -673 001 വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജനുവരി 15. ഫോണ്‍: 0495 2365254.


