മലയാള സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മലയാള സർവകലാശാലയിൽ 2024 -25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മേയ് 20നകം അപേക്ഷിക്കണം.
തിരൂർ: മലയാള സർവകലാശാലയിൽ 2024 -25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ ഭാഷാശാസ്ത്രം, എം.എ മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാര പൈതൃക പഠനം), ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, വികസന പഠനവും തദ്ദേശവികസനവും, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം, താരതമ്യസാഹിത്യ - വിവർത്തന പഠനം എന്നീ എം.എ പ്രോഗ്രാമുകളിലേക്കും/ എം.എ, എം.എസ്സി പരിസ്ഥിതി പഠനം പ്രോഗ്രാമുകളിലേക്കും മേയ് 20നകം അപേക്ഷിക്കണം.തിരൂർ മലയാള സർവകലാശാല, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടക്കും. 20 പേർക്കാണ് ഓരോ പ്രോഗ്രാമുകളിലും പ്രവേശനം. നാല് സെമസ്റ്ററുകളിലായി നടക്കുന്ന പ്രോഗ്രാമുകളിലേക്ക് അടിസ്ഥാന യോഗ്യത ബിരുദമാണ്. ബിരുദപരീക്ഷയുടെ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. എം.എസ്സി പരിസ്ഥിതി പഠനത്തിന് പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ച ബിരുദധാരികൾക്കും അപേക്ഷിക്കാം. വെബ്: www.malayalamuniversity.edu.in.