പി.എസ്.സി വാർത്തകൾ
അഭിമുഖ തീയതിയിൽ മാറ്റം,ക്ലർക്ക് പരീക്ഷകൾ,പ്രമാണ പരിശോധന,അഭിമുഖം
അഭിമുഖ തീയതിയിൽ മാറ്റം
തിരുവനന്തപുരം: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 246/2021) തസ്തികയിലേക്ക് മേയ് 15 മുതൽ 17 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മേയ് എട്ടു മുതൽ 10 വരെ നടത്തും.
ക്ലർക്ക് പരീക്ഷകൾ
വിവിധ വകുപ്പുകളിൽ ക്ലർക്ക് (നേരിട്ടുള്ള നിയമനം) (503/2023) തസ്തികയിലേക്ക് തിരുവനന്തപുരം ജില്ലയിൽ ജൂലൈയിലും കൊല്ലം, കണ്ണൂർ, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ ആഗസ്റ്റിലും ആലപ്പുഴ, പാലക്കാട്, കോട്ടയം, കോഴിക്കോട് ജില്ലകളിൽ സെപ്റ്റംബറിലും ഇടുക്കി, മലപ്പുറം, എറണാകുളം, വയനാട് ജില്ലകളിൽ ഒക്ടോബറിലും പരീക്ഷ നടത്തും. എല്ലാ ജില്ലകളിലെയും തസ്തികമാറ്റം മുഖേന (504/2023) നിയമനത്തിനുള്ള പരീക്ഷ ഒക്ടോബറിൽ നടത്തും.
വിവരണാത്മക പരീക്ഷ
കേരള കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ജൂനിയർ ലെക്ചറർ ഇൻ ഡ്രോയിങ് ആൻഡ് പെയിന്റിങ് (476/2023) തസ്തികയിലേക്ക് മേയ് രണ്ടിന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ വിവരണാത്മക പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യണം.
ഒ.എം.ആർ പരീക്ഷ
ടൂറിസം വകുപ്പിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് (132/2023) തസ്തികയിലേക്ക് 2024 മേയ് മൂന്നിന് രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യണം.
വകുപ്പുതല പരീക്ഷഫലം
ലീഗൽ അസിസ്റ്റന്റുമാർക്കുള്ള വകുപ്പുതല പരീക്ഷയുടെ (സ്പെഷൽ ടെസ്റ്റ് -ഒക്ടോബർ 2023) ഫലം പ്രസിദ്ധീകരിച്ചു. പി.എസ്.സി വെബ്സൈറ്റിലും അപേക്ഷകരുടെ പ്രൊഫൈലിലും ലഭിക്കും.
പ്രായപരിധിയിൽ ഇളവ്
തിരുവനന്തപുരം: സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (കെ.സി.പി) എൻ.സി.എ-എസ്.സി.സി.സി (51/2024) തസ്തികയിലേക്കുള്ള വിജ്ഞാപന പ്രകാരം പ്രായപരിധിയിൽ അനുവദിച്ചിരുന്ന മൂന്നു വർഷത്തെ ഇളവിന് പുറമെ, പ്രായപൂർത്തിയായശേഷം പട്ടികജാതി വിഭാഗത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്കും അവരുടെ സന്താനങ്ങൾക്കും രണ്ടു വർഷത്തെ ഇളവ് അനുവദിച്ചു (പുതിയ പ്രായപരിധി 20-36). യോഗ്യരായ ഉദ്യോഗാർഥികൾ അവസാന തീയതിക്കു മുമ്പ് അപേക്ഷിക്കണം.
പ്രമാണ പരിശോധന
കേരള വൊക്കേഷനൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷനൽ ടീച്ചർ (മാത്തമാറ്റിക്സ്) (ജൂനിയർ) (88/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 29ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾ ജി.ആർ രണ്ട് സി വിഭാഗത്തിൽ (0471 2546294).
അഭിമുഖം
പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (669/2022, 670/2022, 671/2022, 672/2022, 673/2022, 165/2022) തസ്തികകളുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്ക് മേയ് രണ്ടു മുതൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും.
ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമാക്കുന്ന അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ ഫോം, ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഡ്മിഷൻ ടിക്കറ്റിൽ നിർദേശിച്ചിരിക്കുന്ന സ്ഥലത്തും സമയത്തും ഹാജരാകണം. നിശ്ചിത സമയത്തിനുശേഷമെത്തുന്നവരെ അഭിമുഖത്തിന് പങ്കെടുപ്പിക്കില്ല.
ഒ.എം.ആർ പരീക്ഷ
പട്ടികജാതി വികസന വകുപ്പിൽ ഫീമെയിൽ വാർഡൻ (48/2023), ആരോഗ്യ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റൻറ് (പട്ടികവർഗം) (68/2023), കെയർ ടേക്കർ- മെയിൽ ആൻഡ് ഫീമെയിൽ (71/2023, 202/2023), ക്ലർക്ക് (445/2023) തുടങ്ങിയ തസ്തികകളിലേക്ക് മേയ് നാലിന് രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യണം.
വകുപ്പുതല ഓൺലൈൻ പരീക്ഷ
ജനുവരി 2024 വകുപ്പുതല പരീക്ഷ വിജ്ഞാപനപ്രകാരം മേയ് ആറ്, ഒമ്പത്, 14, 16 തീയതികളിൽ ഓൺലൈനായി നടത്താൻ നിശ്ചയിച്ച പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും. ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റിൽ പറയുന്ന നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും പരീക്ഷക്ക് ഹാജരാകണം.