പൊലീസ് തലപ്പത്ത് മാറ്റം, ജി സ്പര്‍ജന്‍ കുമാര്‍ ഇന്റലിജന്‍സ് ഐജി, സതീഷ് ബിനോ എറണാകുളം റേഞ്ച് ഡിഐജി
കെ.കാര്‍ത്തിക്കിനാണു വിജിലൻസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐജിയുടെ ചുമതല
തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരായ ദേബേഷ് കുമാര്‍ ബെഹ്ര, ഉമ, രാജ്പാല്‍ മീണ, ജയനാഥ് എന്നിവരെ ഐജി കേഡറിലേക്ക് ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി. രാജ്പാല്‍ മീണയെ വടക്കന്‍ മേഖല ഐജിയാക്കി. ജയനാഥിന് മനുഷ്യാവകാശ കമ്മീഷന്‍ ഐജിയായാണ് പ്രമോഷന്‍.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറിനെ ആഭ്യന്തര സുരക്ഷയുടെ അധിക ചുമതലയോടെ ഇന്റലിജന്‍സ് ഐജിയാക്കി. വടക്കന്‍ മേഖല ഐജി കെ സേതുരാമനെ കേരള പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. അഡ്മിനിസ്ട്രേഷന്‍ ഡിഐജി എസ് സതീഷ് ബിനോയെ എറണാകുളം റേഞ്ച് ഡിഐജിയായി മാറ്റി .
ഇന്റലിജന്‍സ് ഐജി കല്‍രാജ് മഹേഷ് കുമാറാണ് ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജി. യതീഷ് ചന്ദ്ര, ഹരിശങ്കര്‍, കാര്‍ത്തിക്.കെ, പ്രതീഷ് കുമാര്‍, നാരായണന്‍ ടി എന്നിവരെ ഡിഐജിയായി പ്രമോഷന്‍ നല്‍കി.
ജെ.ജയനാഥാണു മനുഷ്യാവകാശ കമ്മിഷന്‍ ഐജി. കാളിരാജ് മഹേഷ് കുമാറിനെ ഗതാഗത സുരക്ഷാ ഐജിയായി നിയമിച്ചു. എസ്.സതീഷ് ബിനോയാണ് പുതിയ എറണാകുളം റേഞ്ച് ഡിഐജി. തൃശൂര്‍ റേഞ്ച് ഡിഐജി ആയിരുന്ന തോംസണ്‍ ജോസിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമനം നല്‍കി.
യതീഷ് ചന്ദ്രയാണു പുതിയ കണ്ണൂര്‍ റേഞ്ച് ഡിഐജി. ഹരിശങ്കറിനെ തൃശൂര്‍ റേഞ്ച് ഡിഐജി ആയും സ്ഥാനക്കയറ്റം നല്‍കി. കെ.കാര്‍ത്തിക്കിനാണു വിജിലൻസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐജിയുടെ ചുമതല. ടി.നാരായണനു ഡിഐജിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായും സ്ഥാനക്കയറ്റം നല്‍കി.