പിസി ജോർജിനൊപ്പം വിക്ടർ ടി തോമസും ബിജെപി ദേശീയ കൗൺസിലിലേക്ക്
വിക്ടർ ടി തോമസ് കേരളാ കോൺഗ്രസ്സ് എം പത്തനംതിട്ട ജില്ലാ പ്രസിഡന്റും ദീർഘകാലം കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും

കോട്ടയം /പത്തനംതിട്ട ബിജെപി നേതാവും , 32 വർഷക്കാലം പൂഞ്ഞാർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എ യുമായിരുന്ന പിസി ജോർജും കേരളാ കോൺഗ്രസ് എം നേതാവായിരുന്ന വിക്ടർ ടി തോമസും ബിജെപി ദേശീയ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ബിജെപി ദേശീയ കൗൺസിലിൽ ഇവർ ഉൾപ്പെടെ കേരളത്തിൽ നിന്ന് 30 അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്.മാണി ഗ്രൂപ്പ് നേതാവായിരുന്ന വിക്ടർ ടി തോമസ് കേരളാ കോൺഗ്രസ്സ് എം പത്തനംതിട്ട ജില്ലാ പ്രസിഡന്റും ദീർഘകാലം കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു .കെ എസ് സി ,യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ആയി പ്രവർത്തിച്ചു . കുറച്ചു മാസങ്ങൾക്ക് മുമ്പാണ് വിക്ടർ ബി ജെ പി സഹയാത്രികനായത് .
സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും എല്ലാവരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തെന്നും വരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി അറിയിച്ചു.
ബി ജെ പി ദേശീയ കൗൺസിൽ അംഗങ്ങൾ
കെ സുരേന്ദ്രന്‍, സുരേഷ് ഗോപി, ജോര്‍ജ്ജ് കുര്യന്‍, പത്മജ വേണുഗോപാൽ, എ.പി അബ്ദുള്ളക്കുട്ടി, അനില്‍ കെ ആന്റണി, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, സി കെ പദ്മനാഭന്‍, കെവി ശ്രീധരന്‍ മാസ്റ്റര്‍, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, സി കൃഷ്ണകുമാര്‍, പി സുധീര്‍, ശോഭാ സുരേന്ദ്രന്‍,ഡോ കെ.എസ് രാധാകൃഷ്ണന്‍, പദ്മജ വേണുഗോപാല്‍, പി സി ജോര്‍ജ് , കെ.രാമന്‍ പിള്ള, പി കെ വേലായുധന്‍, പള്ളിയറ രാമന്‍, വിക്ടര്‍ ടി തോമസ്, പ്രതാപ ചന്ദ്രവര്‍മ്മ, സി രഘുനാഥ്, പി രാഘവന്‍, കെ.പി ശ്രീശന്‍, എം സജീവ ഷെട്ടി, വി ടി അലിഹാജി, പി എം വേലായുധന്‍ എന്നിവരാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.,