ശിവരാത്രി മഹോൽസവം നോട്ടിസ് പ്രകാശനം ചെയ്തു

Jan 16, 2026
ശിവരാത്രി മഹോൽസവം നോട്ടിസ് പ്രകാശനം ചെയ്തു
.

സുൽത്താൻ ബത്തേരി മൂലങ്കാവ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ മഹാശിവരാത്രി മഹോത്സവ   ആഘോഷത്തിൻ്റെ നോട്ടിസ് പ്രകാശനം ക്ഷേത്രം ചെയർമാൻ അഡ്വ: എൻ കെ ബാബുരാജ്  മുൻ കമ്മറ്റി അംഗമായ പി സി സുരേഷ് പായിക്കാടന്  ആദ്യ നോട്ടീസ് നൽകി പ്രകാശനം ചെയ്തു. നോട്ടീസ് പ്രകാശന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി മനു കൊട്ടിയൂർ, വൈസ് ചെയർമാൻ പ്രതാപൻ, കൺവീനർ വിജിത്ത് എൻ വി, കമ്മറ്റി അംഗങ്ങളായ ഷിനു വി എസ്, മോഹ മുതിർന്ന അംഗമായ രാമൻ, തടത്തിൽ ഷിനു മോൻ, ഷിജു, വിനായക്, അഭിജിത്ത്, മോഹനൻ തടത്തിൽ കൂടാതെ ചടങ്ങിൽ വനിത സംഘം പ്രവർത്തകർ, ഉത്സവഘോഷ കമ്മറ്റി അംഗങ്ങൾ, മുൻ ക്ഷേത്ര ഭാരവാഹികളും, ക്ഷേത്ര വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.
          
2026 ഫെബ്രുവരി 09 മുതൽ 16 വരെ നടത്തപ്പെട്ടുന്ന മൂലങ്കാവ് മഹാദേവൻ്റെ ശിവരാത്രി മഹോൽസവം നടത്തപ്പെടുന്നു. തൃകൊടിയേറ്റ് ശേഷം  എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും ശിവരാത്രി ദിനത്തിൽ അതിവിശിഷ്ടമായ മഹാഗണപതിഹോമം മഹാമൃത്യുഞ്ജയ ഹോമവും ക്ഷേത്രത്തിൽ നടത്തുന്നതാണ്. കൂടാതെ എല്ലാ ദിവസവും രാത്രി ഭജനയും തുടർന്ന്  8:30 ന് അന്നദാനം മഹാശിവരാത്രി ദിനത്തിൽ ഉച്ചയ്ക്ക് 12.30 ന്  മഹാ അന്നദാനം മഹാദേവൻ്റെ  സന്നിധിയിൽ നടത്തപ്പെടുന്നു വിവരവും,പ്രധാന ദിനമായ 15.02.2026 ഞായറാഴ്ച വിവിധ ഭാഗങ്ങളിൽ നിന്നും കാവടി, താലം, മേളങ്ങളുമായി ഗജവീരൻ്റെ അകമ്പടിയോടെ തേലമ്പറ്റ അറക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും, വടുവാടി, തിരുനെല്ലി ശ്രീ ഗുളികൻ കാവ്, പഴശ്ശി, അരയൻപറമ്പ് ഭഗവതി കാവ്, എർലോട്ട്കുന്ന്, വിഷ്ണു ഗിരി ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച വരവ് ഒരുമിച്ച് ചേർന്ന് 10.30 ഓടേ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമെന്നും ഉൽസവ കാഴ്ചവരവിൽ ഭക്തജന  പങ്കാളിത്വം ഉണ്ടാവണമെന്നും ക്ഷേത്രം ചെയർമാൻ  നോട്ടീസ് പ്രകാശന വേളയിൽ അറിയിച്ചു.