കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം - നാലാം പതിപ്പ് (KLIBF 4) മാധ്യമ അവാർഡ്

Jan 16, 2026
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം - നാലാം പതിപ്പ് (KLIBF 4) മാധ്യമ അവാർഡ്

1. മികച്ച രീതിയിൽ പുസ്തകോത്സവ വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കും (അച്ചടി-ദൃശ്യ-ശ്രവ്യ-ഓൺലൈൻ)(4 എണ്ണം), മികച്ച റിപ്പോർട്ടർമാർക്കും(അച്ചടി-ദൃശ്യ-ശ്രവ്യ-ഓൺലൈൻ) (4 എണ്ണം), മികച്ച വീഡിയോഗ്രാഫർ, മികച്ച ഫോട്ടാഗ്രാഫർ, മികച്ച സോഷ്യൽ മീഡിയ (ബ്ലോഗിംഗ്) റിപ്പോർട്ടർ എന്നിങ്ങനെ പതിനൊന്ന് (11) ഇനങ്ങളിലാണ് അവാർഡ് നൽകുന്നത്. ii. അവാർഡ് നിർണ്ണയിക്കുന്നതിനായി 15/12/2025 മുതൽ 15/01/2026 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും വാർത്തകളും വീഡിയോകളും പരിഗണിക്കുന്നതാണ്. iii എൻട്രികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 29/01/2026 വൈകുന്നേരം 04:00 മണി ആയിരിക്കുന്നതാണ്. iv. ഓരോ ഇനത്തിലും കുറഞ്ഞത് മൂന്ന്(3) അപേക്ഷകരില്ലെങ്കിൽ പ്രസ്തുത ഇനത്തിന് അവാർഡ് നൽകുന്നതല്ല. V. ദൃശ്യ-ശ്രവ്യ-ഓൺലൈൻ, വീഡിയോഗ്രാഫർ വിഭാഗത്തിലെ എൻട്രികൾ (വീഡിയോ, ഓഡിയോ, റിപ്പോർട്ടുകൾ, ഓൺലൈൻ വിഭാഗത്തിലെ എൻട്രികൾ പ്രസിദ്ധീകരിച്ചിട്ടുള്ള വെബ് പേജിന്റെ ലിങ്ക് എന്നിവ) പെൻ ഡ്രൈവിൽ ഉൾപ്പെടുത്തി ബന്ധപ്പെട്ട സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. vi. അച്ചടി, ഫോട്ടോഗ്രാഫർ വിഭാഗത്തിലെ എൻട്രികൾ പ്രസിദ്ധീകരിച്ചിട്ടുള്ള പേജിൻ്റെ അസ്സൽ, എൻട്രികൾ പ്രസിദ്ധീകരിച്ചിട്ടുള്ള പേജിൻ്റെ PDF എന്നിവ സഹിതം ബന്ധപ്പെട്ട സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. vii. സോഷ്യൽ മീഡിയ വിഭാഗത്തിലെ എൻട്രികൾ (വീഡിയോ, ഓഡിയോ, റിപ്പോർട്ടുകൾ, എൻട്രികൾ പ്രസിദ്ധീകരിച്ചിട്ടുള്ള വെബ് പേജിൻ്റെ ലിങ്ക് എന്നിവ) പെൻ ഡ്രൈവിൽ ഉൾപ്പെടുത്തി അപേക്ഷകന്റെ അംഗീകൃത തിരിച്ചറിയൽ രേഖയുടെ പകർപ്പ് സഹിതം സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. viii. സോഷ്യൽ മീഡിയ വിഭാഗത്തിലെ അവാർഡിന് പരിഗണിക്കുന്നതിന് കുറഞ്ഞത് 5 വീഡിയോ എങ്കിലും പബ്ലിഷ് ചെയ്തിട്ടുണ്ടാകണം. വീഡിയോകൾക്ക് ലഭിച്ച 'വ്യൂ' പരിഗണിക്കുന്നതല്ല. ix. അപൂർണ്ണമായ അപേക്ഷകൾ, ഓൺലൈൻ-സോഷ്യൽ മീഡിയ ഇനങ്ങളിൽ ബന്ധപ്പെട്ട എൻട്രി പ്രസിദ്ധീകരിച്ചിട്ടുള്ള വെബ്പേജിൻ്റെ ലിങ്ക് ലഭ്യമാക്കാത്ത അപേക്ഷകൾ എന്നിവ അവാർഡിന് പരിഗണിക്കുന്നതല്ല. x. മാധ്യമ അവാർഡ് സംബന്ധിച്ച എല്ലാ പരാതികൾക്കുമുള്ള അന്തിമ തീരുമാനം നിയമസഭാ സെക്രട്ടേറിയറ്റിൽ നിക്ഷിപ്തമായിരിക്കും. _NB: അപേക്ഷ ഫോമുകളും,_ _നിബന്ധനകളുടെ ലിസ്റ്റും നിയമസഭാ വെബ്സൈറ്റിൽ ലഭ്യമാണ്._ _