ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം: ഫലങ്ങളുടെ പട്ടിക

Mar 17, 2025
ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം: ഫലങ്ങളുടെ പട്ടിക
newzilad vs india
ന്യൂഡൽഹി : 2025 മാർച്ച് 17

പ്രഖ്യാപനങ്ങൾ:

1. സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചർച്ചകൾക്ക് തുടക്കം;

2. പ്രൊഫഷണലുകളുടെയും വിദ​​ഗ്ധ തൊഴിലാളികളുടെയും സഞ്ചാരം സുഗമമാക്കുന്ന ഒരു ക്രമീകരണത്തെക്കുറിച്ച് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചർച്ചകൾക്ക് തുടക്കം;

3. ഇന്തോ-പസഫിക് ഓഷൻസ് സംരംഭത്തിൽ (IPOI) ന്യൂസിലൻഡ് പങ്കുചേരുന്നു;

4. ദുരന്ത നിവാരണ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യത്തിൽ (CDRI) ന്യൂസിലൻഡ് അംഗമാകുന്നു

ഉഭയകക്ഷി രേഖകൾ:

1. സംയുക്ത പ്രസ്താവന

2. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവും ന്യൂസിലൻഡ് പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം;

3. ഇന്ത്യയുടെ കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡും (CBIC) ന്യൂസിലൻഡ് കസ്റ്റംസ് സർവീസും തമ്മിലുള്ള അംഗീകൃത ഇക്കണോമിക് ഓപ്പറേറ്റർ - പരസ്പര അംഗീകാര കരാർ (AEO-MRA);

4. ഇന്ത്യയിലെ കൃഷി, കർഷകക്ഷേമ മന്ത്രാലയവും ന്യൂസിലാൻഡിലെ പ്രാഥമിക വ്യവസായ മന്ത്രാലയവും തമ്മിലുള്ള ഹോർട്ടികൾച്ചർ സഹകരണ ധാരണാപത്രം;

5. ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ന്യൂസിലാൻഡിലെ പ്രാഥമിക വ്യവസായ മന്ത്രാലയവും തമ്മിലുള്ള വനവൽക്കരണത്തെക്കുറിച്ചുള്ള ഉദ്ദേശ്യപത്രം;

6. ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രാലയവും ന്യൂസിലാൻഡിന്റെ വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണ കരാർ; കൂടാതെ

7. ഇന്ത്യാ ഗവൺമെന്റിന്റെ യുവജനകാര്യ, കായിക മന്ത്രാലയവും ന്യൂസിലാൻഡ് ഗവൺമെന്റിന്റെ സ്‌പോർട്‌സ് ന്യൂസിലാൻഡും തമ്മിലുള്ള സ്‌പോർട്‌സ് സഹകരണ ധാരണാപത്രം
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.