ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

വത്തിക്കാൻ സിറ്റി: ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരം. അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തെക്കാൾ നില ഗുരുതരമാണെന്നും വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു.
ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു.
ഇതേ തുടർന്നാണ് ആരോഗ്യനില മോശമായത്. 88 വയസുകാരനായ മാർപാപ്പയെ കഴിഞ്ഞ 14നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.