അപേക്ഷ ക്ഷണിച്ചു

Mar 17, 2025
അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പട്ടികവർഗ്ഗ റെസിഡൻഷ്യൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്‌കൂളിലേക്ക് 2025-26 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. മാർച്ച് 22 വരെ അപേക്ഷ സമർപ്പിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദവും ടീച്ചിംഗ് ഡിഗ്രിയുമാണ് (ബി.എഡ്) യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അധിക യോഗ്യതയായി പരിഗണിക്കും. സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയർ സെക്കണ്ടറി സ്കൂളിലോ ബിരുദ/ ബിരുദാനന്തര കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളിലോ കുറഞ്ഞത് 3 വർഷം പ്രിൻസിപ്പലായി ജോലി ചെയ്ത പ്രവർത്തി പരിചയം ആവശ്യമാണ്. അപേക്ഷ അയക്കേണ്ട മേൽവിലാസം: ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, 4-ാം നില, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ: 695033, ഫോൺ: 0471 2304594, 0471 2303229. ഇ മെയിൽ: [email protected] .