കാലിക്കറ്റിൽ എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം
കെമാറ്റ്/കാറ്റ് സ്കോർ, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം
മലപ്പുറം : കാലിക്കറ്റ് സർവകലാശാല കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാല സ്വാശ്രയസെന്ററുകൾ (ഫുൾടൈം/പാർട്ട് ടൈം), സ്വാശ്രയ കോളേജുകൾ (ഓട്ടോണമസ് കോളേജുകൾ ഒഴികെ) എന്നിവയിൽ 2024 വർഷത്തെ എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം. കെമാറ്റ്/കാറ്റ് സ്കോർ, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.സ്വാശ്രയ കോളേജുകളിലെ മാനേജ്‍മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിതഫീസടച്ച് ഓൺലൈൻ രജിസ്റ്റർചെയ്യണം. ഓട്ടോണമസ് കോളേജിൽ പ്രവേശനം അഗ്രഹിക്കുന്നവർ കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ബിരുദയോഗ്യത മാർക്ക് ലിസ്റ്റ്/ഗ്രേഡ് കാർഡിന്റെ ഒറിജിനൽ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമർപ്പിക്കേണ്ടതാണ്. സിമാറ്റ് 2024 യോഗ്യത നേടുന്നവർക്ക് അപേക്ഷ നൽകുന്നതിനുള്ള സൗകര്യം പിന്നീട് നൽകുന്നതായിരിക്കും. വിവരങ്ങൾക്ക്: admission.uoc.ac.in | 0494 2407017, 2407363.