ഓണക്കാലത്ത് പുതിയ ഉല്ലാസയാത്രാ സർവീസുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം
കാന്തല്ലൂർ, വട്ടവട, ചതുരംഗപ്പാറ, ആനക്കുളം എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ

മൂന്നാർ : ഓണക്കാലത്ത് പുതിയ ഉല്ലാസയാത്രാ സർവീസുകളുമായി മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലാണ് പുതിയ സർവീസുകൾ സംഘടിപ്പിക്കുന്നത്. കാന്തല്ലൂർ, വട്ടവട, ചതുരംഗപ്പാറ, ആനക്കുളം എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. ദിവസേന രാവിലെ 9-ന് മൂന്നാർ ഡിപ്പോയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 6-ന് തിരിച്ചെത്തും.
വിനോദസഞ്ചാരികൾക്കായി റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് മൂന്നാറിൽ സർവീസ് നടത്തുന്നുണ്ട്. രാവിലെ 9, ഉച്ചയ്ക്ക് 12.30, വൈകീട്ട് 4 എന്നീ സമയങ്ങളിലാണ് ബസ് ഡിപ്പോയിൽനിന്ന് പുറപ്പെടുന്നത്.കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ പോകുന്ന ഡബിൾ ഡെക്കർ ബസ് ദേവികുളം, ലോക്ക് ഹാർട്, ഗ്യാപ്പ് റോഡ്, ആനയിറങ്ങൽ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് തിരിച്ചെത്തും. ബസിന്റെ താഴത്തെ നിലയിൽ യാത്ര ചെയ്യുന്നതിന് ഒരാൾക്ക് 200 രൂപയും മുകൾ നിലയിൽ 400 രൂപയുമാണ് ഇടാക്കുന്നത്.