KEAM 2024;എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ടൈംടേബിൾ മാറി. പുതുക്കിയ അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം
എൻജിനീയറിങ് പ്രവേശന പരീക്ഷ ജൂൺ 5 മുതൽ 9 വരെ ഉച്ചയ്ക്ക് ശേഷം 2 മുതൽ 5 വരെ നടത്തും. വിദ്യാർഥികൾ 11.30 മുതൽ 1.30 വരെയുള്ള സമയത്ത് പരീക്ഷാകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം.
കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകളുടെ ടൈംടേബിളിൽ മാറ്റം. എൻജിനീയറിങ് പ്രവേശന പരീക്ഷ ജൂൺ 5 മുതൽ 9 വരെ ഉച്ചയ്ക്ക് ശേഷം 2 മുതൽ 5 വരെ നടത്തും. വിദ്യാർഥികൾ 11.30 മുതൽ 1.30 വരെയുള്ള സമയത്ത് പരീക്ഷാകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. ഫാർമസി പ്രവേശന പരീക്ഷ ജൂൺ 10ന് 3.30 മുതൽ 5 വരെ. വിദ്യാർഥികൾ ഉച്ചയ്ക്ക് 1 മുതൽ 3 വരെ റിപ്പോർട്ട് ചെയ്യണം.
പുതുക്കിയ അഡ്മിറ്റ് കാർഡു കൾ വെബ്സൈറ്റിൽ
നിന്ന് ഡൗൺലോഡ് ചെയ്യാം. മുൻപു പ്രഖ്യാപിച്ച ടൈംടേബിൾ അനു സരിച്ച് രാവിലെ 7.30ന് ആയിരുന്നു പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള അപേക്ഷകർക്ക് കോട്ടയം, എറണാകുളം,തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ പരീക്ഷകേന്ദ്രം അനുവദിച്ചതിൽ വ്യാപക പരാതി ഉയർന്നിരുന്നു.