ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശനം: ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു

2024-25 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

Jan 14, 2025
ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശനം: ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു
b-pharm

തിരുവനന്തപുരം : കേരളത്തിലെ ഗവൺമെന്റ് ഫാർമസി കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2024-25 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ  ആരംഭിച്ചു.  ജനുവരി 17 വൈകിട്ട് മൂന്നുവരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അലോട്ട്‌മെന്റിന് പരിഗണിക്കില്ല. തപാൽ, ഫാക്‌സ് എന്നിവ മുഖേനയോ നേരിട്ടോ സമർപ്പിക്കുന്ന ഓപ്ഷനുകൾ യാതൊരു കാരണവശാലും പരിഗണിക്കില്ല. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പ്രോസ്‌പെക്ടസ് എന്നിവയ്ക്കും വിശദ വിവരങ്ങൾക്കും .അടുത്തുള്ള അക്ഷയ കേന്ദ്രത്തെ സമീപിക്കുക.ഹെൽപ് ലൈൻ: 0471-2525300.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.