കഴക്കൂട്ടം സൈനിക സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക ഒഴിവുകൾ

2025-26 അധ്യയന വർഷത്തിലേക്ക് കഴക്കൂട്ടം സൈനിക സ്കൂളിലെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ടിജിടി കണക്ക് (01 ഒഴിവ്), ടിജിടി മലയാളം (01), ടിജിടി ഇംഗ്ലീഷ് (01), ടിജിടി സോഷ്യൽ സയൻസ് (02), ടിജിടി സയൻസ് (01), ആർട്ട് മാസ്റ്റർ (01), മേട്രൺ/വാർഡ് ബോയ് (05), കൗൺസലർ (01), വനിതാ കായികാഭ്യാസ അധ്യാപിക/മേട്രൻ (01) എന്നീ തസ്തികകളിലാണ് ഒഴിവ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 05 മാർച്ച് 2025.
അപേക്ഷാ ഫോമിൻ്റെ ഫോർമാറ്റിനൊപ്പം
വിശദമായ റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം, ഫീസ്,ശമ്പളം, യോഗ്യതാ മാനദണ്ഡങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ www.sainikschooltvm.edu.in എന്ന സ്‌കൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്