നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്തു കരയുവിൻ യൂ ഡി എഫിനോട് ...ജോസ് കെ മാണി
കേരളാ കോൺഗ്രസ് എം എൽ ഡി എഫിൽ തുടരും
കോട്ടയം :നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്തു കരയുവിൻ യൂ ഡി എഫിനോട് ...ജോസ് കെ മാണി ..കേരള കോൺഗ്രസ്സ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ട് .കേരളാ കോൺഗ്രസ്സ്നിലപാട് ഉറച്ചതാണ് .എൽ ഡി എഫിൽ തുടരും എന്ന് പല തവണ വ്യക്തമാക്കിയതാണ് .ആരെങ്കിലും ഇങ്ങോട്ടു വരണമെന്ന് പറഞ്ഞു വരുന്നുണ്ടെങ്കിൽ അത് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ജനങ്ങളിലുള്ള സ്വാധീനം കൊണ്ടാണ് .ജാഥയുടെ ക്യാപ്റ്റൻ ഞാൻ തന്നെയാണ് ,ഒറ്റ നിലപാട് മാത്രമേ ഉള്ളു ,അഞ്ചു വർഷക്കാലം മുമ്പെടുത്ത നിലപാട് എൽ ഡി എഫിനൊപ്പമാണ് ,അത് തുടരുകതന്നെ ചെയ്യും .സഭ രാഷ്ട്രീയത്തിൽ ഇടപെടാറില്ല ,ചില ഇടപെടലുകൾ വിഷയാടിസ്ഥാനത്തിൽ സഭ ഇടപെടാറുണ്ട് .വിവാദങ്ങൾ ഉണ്ടാക്കുന്നത് ആരാണെന്ന് പാർട്ടിക്ക് വ്യക്തമാണ് .ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യം മനസിലാക്കണം .ഭിന്നശേഷി സംവരണം പരിഹരിക്കേണ്ടത് തന്നെയാണ് .സർക്കാർ അതിൽ ഇടപെട്ടിട്ടുണ്ട് ,അഫിഡവിറ്റ് നൽകിയിട്ടുണ്ട് .പാർട്ടിയുടെ അഞ്ച് എം എൽ എ മാരും ഒറ്റക്കെട്ടാണ് .ഇടതുമുന്നണി യോഗത്തിൽ ഞാൻ പങ്കെടുക്കാത്തതിന് വ്യക്തമായ കാരണങ്ങളുണ്ട് .അത് മുഖ്യമത്രിയെയും നേതാക്കളെയും അറിയിച്ചിട്ടുണ്ട് .സ്റ്റീഫൻ ജോർജ് പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ യോഗത്തിൽ പങ്കെടുക്കുന്നുണ്ട് .എല്ലാ യോഗത്തിലും ചെയർമാൻ പങ്കെടുക്കേണ്ടതില്ലല്ലോ . മാധ്യമങ്ങൾ ആണ് എല്ലാം തീരുമാനിക്കുന്നത് .ആര്എവിടെ മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കും .റോഷിയും ഞാനും നല്ല ബന്ധത്തിൽ തന്നെ ..എല്ലാകാര്യങ്ങളിലും ഞങ്ങൾ സംസാരിക്കാറുണ്ട് ,എന്നോട് ആലോചിച്ചു തന്നെയാണ് റോഷി കാര്യങ്ങൾ പറയുന്നത് .മുന്നണി മാറ്റ വിവാദങ്ങൾക്കിടയിൽ മാധ്യമപ്രവർത്തകരോട് കോട്ടയത്ത് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി


