ഹണി റോസിനെ അധിക്ഷേപിച്ച കേസ്: ബോബി ചെമ്മണൂരിന് ജാമ്യം
ലൈംഗികാതിക്രമ കേസിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തത്. 5 ദിവസത്തിനുശേഷമാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.
കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണൂരിന് ജാമ്യം. ബോബി കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പറയാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ വാക്കാലെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. വൈകിട്ട് 3.30ന് ഉത്തരവിറക്കും.
ജാമ്യ ഹർജിയിൽ പോലും പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു എന്നത് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ അവ ഒഴിവാക്കുന്നതായി അഭിഭാഷകർ വ്യക്തമാക്കി.
ലൈംഗികാതിക്രമ കേസിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തത്. 5 ദിവസത്തിനുശേഷമാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.