പത്തനംതിട്ട ജില്ലയിൽ എച്ച്1എന്‍1കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജനം ഭീതിയിൽ
ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ എച്ച്1എന്‍1 കേസുകള്‍ കഴിഞ്ഞദിവസങ്ങളിൽ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു
പത്തനംതിട്ട: ഡങ്കി, എലിപ്പനി എന്നിവക്ക് പുറമെ എച്ച്1എന്‍1കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജനം ഭീതിയിൽ. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ എച്ച്1എന്‍1 കേസുകള്‍ കഴിഞ്ഞദിവസങ്ങളിൽ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍വണ്‍. ജലദോഷം, ചുമ, ശ്വാസതടസം എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങള്‍.