കൊച്ചിയിൽ എച്ച്1എന്1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു

കൊച്ചി : എറണാകുളത്ത് എച്ച്1എന്1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്.വ്യാഴാഴ്ചയാണ് പനിബാധിതനായ ലിയോണിനെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് എച്ച്1എന്1 സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.