മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അദാലത്ത്- അപേക്ഷ ഏപ്രില്‍ 10 നകം നല്‍കണം
ഫിഷറീസ് ഓഫീസുകളില്‍ ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പാക്കാതെ നില്‍ക്കുന്നവയില്‍ പരിഹാരം കാണാനും ക്ഷേമപദ്ധതി അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുമായി ഏപ്രില്‍ മാസത്തില്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നു.

കോഴിക്കോട് : കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് മേഖല ഓഫീസിന് കീഴിലെ ഫിഷറീസ് ഓഫീസുകളില്‍ ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പാക്കാതെ നില്‍ക്കുന്നവയില്‍ പരിഹാരം കാണാനും ക്ഷേമപദ്ധതി അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുമായി ഏപ്രില്‍ മാസത്തില്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നു.
അദാലത്തില്‍ പങ്കെടുക്കുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അതാത് ഫിഷറീസ് ഓഫീസുകളിലോ, കോഴിക്കോട് മേഖല ഓഫീസുകളിലോ ക്ഷേമനിധി അംഗങ്ങള്‍ ഏപ്രില്‍ 10 നകം വിവരങ്ങള്‍ സഹിതം അപേക്ഷ നല്‍കണമെന്ന് മേഖല എക്‌സിക്യൂട്ടീവ് അറിയിച്ചു. ഫോണ്‍ - 0495 2383782.