മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു
ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ്(40)ആണ് മരിച്ചത്. ഇന്ന് രാവിലെ മലപ്പുറം വാഴക്കാടാണ് സംഭവം. ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക വിവരം. അബ്ദുൾ റഷീദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.